2021 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കി.
2018,2019,2020 & 2021 വർഷങ്ങളിലെ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാണ്
ഡിജിറ്റൽ പതിപ്പ്
ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.
- യഥാർഥ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കണക്കിലെടുത്താണ് ഡിജിറ്റൽ പതിപ്പ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നത്.
- സ്മാർട്ട് ഫോൺ ഉള്ളവർക്ക് ഡിജിലോക്കറിലേക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
- ഡിജിലോക്കറിൽനിന്നെടുക്കുന്ന സർട്ടിഫിക്കറ്റ് യഥാർഥമായിത്തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദേശവുമുണ്ട്.
ഡൌൺലോഡ് ചെയ്യുന്ന വിധം
മൊബൈൽ നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
1️⃣ വെബ‌്സൈറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാം.
2️⃣ ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഈ വെബ്‌സൈറ്റിൽ കയറി സൈൻ അപ്പ് ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം.
3️⃣ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേർഡ് (ഒടിപി) കൊടുത്തശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർ നെയിമും പാസ് വേർഡും നൽകണം.
4️⃣ ശേഷം ആധാർ നമ്പർ ലിങ്ക് ചെയ്യണം.
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം
5️⃣ 'Get more now' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
6️⃣ Education എന്ന സെക്ഷനിൽ നിന്ന് 'Board of Public Examination Kerala' തിരഞ്ഞെടുക്കുക.
തുടർന്ന് 'Class X School Leaving Certificate' സെലക്ട് ചെയ്യുകയും രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കും.
ഡിജിലോക്കർ സംബന്ധമായ പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ ഫോൺ നമ്പറുകളിൽ വിളിക്കാം.
- ☎️ 0471 155300
- ☎️ 0471 2335523
🔖 Android play Store
🔖 Apple – iOs store