പ്രസിദ്ധ ജർമ്മൻ ശാസ്ത്രജ്ഞനും ചിന്തകനുമായ ഹിബ്രസ് ബിസ്മാർക്കിനോടു് ഒരാൾ ചോദിച്ചു:
"ഏത് രീതിയിലുള്ള ജീവിതമാണ് താങ്കള്‍ ഇഷ്ടപ്പെടുന്നത്....?”.
മറുപടിക്ക് ബിസ്മാര്‍ക്കിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
”ഉറുമ്പിന്റെ ജീവിതമാണെനിക്കിഷ്ടം."
അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചു:
”ചെറുതെങ്കിലും നമുക്കൊക്കെ മാതൃകയാക്കാവുന്ന ജീവിയാണ് ഉറുമ്പ്. അദ്ധ്വാനശീലരായ ഈ കൊച്ചു ജീവികള്‍ തങ്ങളുടേതായ ഒരു സാമ്രാജ്യം പടച്ചുണ്ടാക്കി അതില്‍ സാമൂഹിക ജീവിതം നയിച്ചു വരുന്നു. അവരുടെ ലോകത്ത് ശാന്തിയും സമാധാനവും സംതൃപ്തിയും അച്ചടക്കവും കളിയാടുന്നു. അങ്ങനെയൊരു ലോകമാണെന്റെ സ്വപ്‌നം”.
വരിവരിയായി നമ്മുടെ കണ്മുന്‍പില്‍ പലപ്പോഴും ഉറുമ്പുകളെ കാണാറുണ്ടെങ്കിലും നാം ഗൗനിക്കാറില്ല. എന്നാല്‍ മനുഷ്യരെപ്പോലെത്തന്നെ ഈ ഉറുമ്പുകള്‍ക്കുമുണ്ട് അവരുടെതായ ഒരു സാമ്രാജ്യം. വൈവിധ്യമാര്‍ന്ന ജീവിത രീതികളും കൗതുകങ്ങളും നിറഞ്ഞതാണ് ഉറുമ്പുകളുടെ ലോകം.
ഉറുമ്പുകളുടെ ചേഷ്ടകൾ ശ്രദ്ധിച്ചാൽ അറിയാം, അവ കൂടില്‍ നിന്നും വരിവരിയായി ഇറങ്ങുന്നതും, ഒന്നിന്റെ പുറകെ ഒന്നായി എന്തോ വലിയ കാര്യം ചെയ്യാന്‍ വേണ്ടി തിരക്കിട്ട് പോകുന്നതും എല്ലാം ഒരു താളത്തിലാണ്. സ്വയം പാലിച്ചു പോരുന്ന ഒരച്ചടക്കം ഇവയ്ക്കുണ്ട്. ചില നേരം, ഒരേ വഴിച്ചാലിലൂടെ രണ്ടു ദിശയിലേക്കും "ഹെവി ട്രാഫിക്" ആയി ഉറുമ്പുകള്‍ പോകുന്നത് കാണാം. ഇരു ദിശയിലൂടെ പോകുമ്പോഴും ഓരോ ഉറുമ്പും പരസ്പരം എന്തോ സന്ദേശം കൈമാറുന്നപോലെ തോന്നും, ഒരു "വണ്‍ ടു വണ്‍" കമ്മ്യുണിക്കേഷന്‍.! എന്ത് വിവരം കിട്ടിയാലും കൂട്ടത്തില്‍ ഉള്ള എല്ലാവര്‍ക്കും അതെത്തിക്കും; അത് അപായ സൂചനയോ, ഭക്ഷണത്തിന്റെ കാര്യമോ എന്തുമായിക്കൊള്ളട്ടെ. ഉറുമ്പുകളുടെ അദ്ധ്വാനശീലവും ഇതുപോലെ തന്നെയാണ്.
ഏതു സാഹചര്യത്തില്‍ നിന്നുകൊണ്ട് ജീവിക്കാനും ഭക്ഷണം കണ്ടെത്താനും അവയ്ക്ക് പെട്ടെന്നാവും.
ഉറുമ്പുകളുടെ ജീവിതത്തിൽനിന്ന് മനുഷ്യർക്ക് കണ്ടുപഠിക്കാൻ ഇങ്ങിനെ പല കാര്യങ്ങളുമുണ്ട്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam