രണ്ട് സുഹൃത്തുക്കൾ യാത്ര പുറപ്പെട്ടു. ഒരാൾ കാഴ്ചത്തകരാർ ഉള്ളയാളും മറ്റെയാൾ കാലിന് സ്വാധീനക്കുറവുള്ളയാളുമാണ്......,
ദിവസങ്ങൾക്കുശേഷം അവർ ഒരു കാട്ടിലെത്തി. അവിടെ കുടിലുകെട്ടി താമസിക്കാൻ തുടങ്ങി....
ഒരു ദിവസം പെട്ടെന്ന് അവിടെങ്ങും കാട്ടുതീ പടർന്നു. കാലിന് സ്വാധീനക്കുറവുള്ളയാൾ സുഹൃത്തിന്റെ കൈപിടിച്ചു നടന്നെങ്കിലും വേഗം പോരായിരുന്നു......
കാഴ്ചത്തകരാർ ഉള്ളയാൾ, കാലിന് സ്വാധീനക്കുറവുള്ളയാളോടു പറഞ്ഞു: നീ എന്റെ തോളിൽ കയറിക്കോളൂ. ഞാൻ ഓടിക്കോളാം. വഴി പറഞ്ഞുതന്നാൽ മതി.....
അതുപ്രകാരം, അവർ ഇരുവരും കാട്ടുതീയിൽനിന്നു രക്ഷപ്പെട്ട് യാത്രതുടർന്നു...
പരിധികളില്ലാത്ത ലോകം കാണാൻ പരിമിതികൾ ഉള്ളവരെയും കൂട്ടുപിടിച്ചുള്ള യാത്ര.....
കാഴ്‌ചകൾ ഒരു ജീവിതംകൊണ്ടു കണ്ടുതീരില്ലെങ്കിലും, കണ്ട കാഴ്‌ചകളും വന്ന വഴികളും ജീവിതം ശ്രേഷ്‌ഠമാക്കും....
യോജ്യമായ കൂട്ടുകെട്ടില്ലാത്തതിന്റെ പേരിൽ തുടങ്ങാത്ത യാത്രകളുടെയും തുടരാത്ത പ്രവർത്തനങ്ങളുടെയും തീരാത്ത പദ്ധതികളുടെയും കഥ പറഞ്ഞ് നടക്കുന്നവരുണ്ടാകും.....
പൂർണമാകാത്ത കർമങ്ങളുടെ ഇടവഴികളിൽ താൻപോരിമയുടെ കാൽപാടുകൾ കാണാൻ കഴിയും. പ്രതിസന്ധികളെ പ്രതിരോധിക്കണം; മറികടക്കണം. പക്ഷേ, അത് തനിച്ചുനിന്ന് തപസ്സു ചെയ്‌തുകൊണ്ടാകണമെന്ന് നിർബന്ധമില്ല...
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam