പി.ജി. വിദ്യാർത്ഥികൾക്ക് 3 ലക്ഷം രൂപയുടെ ദേശീയ സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം!
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Googleബിരുദാനന്തര ബിരുദം (PG) പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി യു.ജി.സി. (UGC) നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (National Scholarship Portal – NSP) മുഖേന 3 ലക്ഷം രൂപയുടെ നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 10,000 വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും. ഈ മികച്ച അവസരം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പി.ജി. വിദ്യാർത്ഥികൾക്ക് 2025 ഒക്ടോബർ 31 വരെ അപേക്ഷ സമർപ്പിക്കാം.
◼️ സ്കോളർഷിപ്പിനുള്ള യോഗ്യത
▪️ പി.ജി. കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും, ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിൽ നാലാം വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
▪️ വരുമാന പരിധിയില്ല.
▪️ റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക.
▪️ സെൽഫ് ഫിനാൻസിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
▪️ ആർട്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ്, സയൻസ്, എഞ്ചിനീയറിംഗ്, മെഡിക്കൽ, ടെക്നിക്കൽ, അഗ്രികൾച്ചർ എന്നിങ്ങനെയുള്ള ഒട്ടുമിക്ക വിഭാഗം പി.ജി. വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
▪️ തിരഞ്ഞെടുപ്പ് ബിരുദതലത്തിലെ (ഡിഗ്രിയിലെ) മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും.
▪️ ആകെ 10,000 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഇതിൽ 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
▪️ ഒറ്റ പെൺകുട്ടികൾക്ക് തിരഞ്ഞെടുപ്പിൽ മുൻഗണനയുണ്ട്.
പ്രധാന ശ്രദ്ധ: ഈ സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റ് എൻ.എസ്.പി. സ്കോളർഷിപ്പുകൾ സ്വീകരിക്കാൻ കഴിയില്ല.
◼️ എങ്ങനെ അപേക്ഷിക്കാം?
കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടലായ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP) മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
▪️ അപേക്ഷ വെബ്സൈറ്റ്: scholarships.gov.in
▪️ അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബർ 31.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ:
▪️ ആദ്യമായി എൻ.എസ്.പി. മുഖേന സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ One Time Registration (OTR) ചെയ്യുക.
▪️ OTR ലഭിച്ച ശേഷം അത് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
▪️ തുടർന്ന്, നിങ്ങളുടെ പേഴ്സണൽ, അക്കാദമിക വിവരങ്ങൾ നൽകിയാൽ നിങ്ങൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ കാണാവുന്നതാണ്.
▪️ അതിൽ നിന്ന് ഈ സ്കോളർഷിപ്പ് തിരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
▪️ സ്കോളർഷിപ്പ് അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം അതിന്റെ പ്രിൻ്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.
