സെൽഫ് ഫിനാൻസിംഗ് കോഴ്സുകളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പുകൾ: അറിയേണ്ടതെല്ലാം!
സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ ഡിഗ്രി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (PG) പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ നിരവധി സ്കോളർഷിപ്പുകൾ ലഭ്യമാണ്. പലപ്പോഴും ഇത്തരം കോഴ്സുകളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കില്ല എന്നൊരു ധാരണയുണ്ട്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളും മറ്റ് സ്ഥാപനങ്ങളും നൽകുന്ന ഈ സ്കോളർഷിപ്പുകൾക്ക് യോഗ്യരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രധാനപ്പെട്ട ചില സ്കോളർഷിപ്പുകൾ താഴെ നൽകുന്നു:
ഗൂഗിളിൽ കരിയർ വാർത്തകൾ വേഗത്തിൽ ലഭിക്കാൻ
Career Lokam വെബ്സൈറ്റ് നിങ്ങളുടെ ഗൂഗിൾ സെർച്ചിൽ Preferred Source ആയി ആഡ് ചെയ്യുക.
➕ Add to Google◼️ സെൽഫ് ഫിനാൻസിംഗ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ
▪️ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (Central Sector Scholarship):
▪️ യോഗ്യത: +2 പരീക്ഷയിൽ ഉന്നത വിജയം (ഏകദേശം 90% മുകളിൽ മാർക്ക്) നേടിയവരും, വാർഷിക കുടുംബ വരുമാനം 4.5 ലക്ഷം രൂപയിൽ താഴെയുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
▪️ ആനുകൂല്യം: മൂന്ന് വർഷത്തേക്ക് പ്രതിവർഷം 12,000 രൂപ വീതവും, തുടർന്ന് പി.ജി. പഠനത്തിന് പ്രതിവർഷം 20,000 രൂപ വീതവും ലഭിക്കുന്നു.
▪️ നാഷണൽ സ്കോളർഷിപ്പ് ഫോർ പി.ജി. (National Scholarship for PG):
▪️ യോഗ്യത: ബിരുദത്തിന് ഉന്നത വിജയം നേടിയ പി.ജി. വിദ്യാർത്ഥികൾക്ക്.
▪️ ആനുകൂല്യം: പി.ജി. പഠനത്തിനായി 3 ലക്ഷം രൂപ ലഭിക്കുന്ന സ്കോളർഷിപ്പ് ആണിത്.
▪️ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്:
▪️ യോഗ്യത: +2-ൽ എല്ലാ വിഷയങ്ങളിലും A+ നേടിയവരോ അല്ലെങ്കിൽ സർക്കാർ/എയ്ഡഡ് കോളേജുകളിൽ നിന്ന് ബിരുദത്തിന് 80% മുകളിൽ മാർക്ക് നേടിയവരോ ആയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
▪️ ഇ-ഗ്രാൻ്റ്സ് (e-Grants):
▪️ യോഗ്യത: സെൽഫ് ഫിനാൻസിംഗ് കോഴ്സുകളിൽ പഠിക്കുന്ന SC, ST, OEC, OBH വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജനറൽ, OBC വിഭാഗം വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല.
▪️ പോസ്റ്റ് മെട്രിക് ഫോർ ഡിസേബിൾഡ് (Post Metric for Disabled):
▪️ യോഗ്യത: ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
▪️ നോർക്ക റൂട്ട്സ് സ്കോളർഷിപ്പ്:
▪️ യോഗ്യത: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്ക് തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ (പ്രധാനമായും പ്രൊഫഷണൽ ഡിഗ്രി, പ്രൊഫഷണൽ/നോൺ-പ്രൊഫഷണൽ പി.ജി. കോഴ്സുകൾ) ലഭിക്കുന്ന സ്കോളർഷിപ്പ് ആണിത്.
▪️ എ.ഐ.സി.ടി.ഇ. സരസ്വതി സ്കോളർഷിപ്പ് (AICTE SARASWATI Scholarship):
▪️ യോഗ്യത: ബി.ബി.എ., ബി.സി.എ., ബി.എം.എസ്. കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
▪️ ഇൻസ്പയർ സ്കോളർഷിപ്പ് (INSPIRE Scholarship):
▪️ യോഗ്യത: +2-ൽ 98-99% ന് മുകളിൽ മാർക്ക് നേടിയ സയൻസ് വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
▪️ പ്രതിഭ സ്കോളർഷിപ്പ്:
▪️ യോഗ്യത: +2-ൽ അത്യുന്നത വിജയം നേടിയ സയൻസ് വിഭാഗം വിദ്യാർത്ഥികൾക്ക്.
ഈ സ്കോളർഷിപ്പുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും അതത് സ്കോളർഷിപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
🩺 Career Clinic - സംശയങ്ങൾ ചോദിക്കാം!
താഴെ വിവരങ്ങൾ നൽകുക. വിദഗ്ദ്ധർ മറുപടി നൽകും.