Trending

യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍ 12-09-2020


ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏക ജാലക സംവിധാനം വഴി നടത്തുന്ന 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് പരിശോധിക്കാം.


പരീക്ഷാഫലം

സര്‍വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എം. എ. ഇംഗ്ലീഷ് (സി.സി.എസ്.എസ്.) റഗുലര്‍/ സപ്ലിമെന്ററി, മേയ് 2020 പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനുമുള്ള അപേക്ഷകള്‍ 25ന് വൈകിട്ട് അഞ്ചു വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.


പ്രായോഗിക പരീക്ഷകള്‍

അവസാന വര്‍ഷ ബി. കോം./ ബി. ബി. എ. (വിദൂര വിദ്യാഭ്യാസം- മാര്‍ച്ച് 2020) ഡിഗ്രി പ്രായോഗിക പരീക്ഷകള്‍ക്ക് ഹാജരാകാന്‍ കഴിയാതിരുന്നവർക്ക് ഒരവസരം കൂടി നല്‍കുന്നു. കോവിഡ് -19 മാനദണ്ഡപ്രകാരം പ്രായോഗിക പരീക്ഷ 15നു രാവിലെ 11 മുതല്‍ മൂന്ന് കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിളും പ്രായോഗിക പരീക്ഷാ നടത്തിപ്പിനുള്ള നിര്‍ദേശങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍.


എംജി യൂണിവേഴ്സിറ്റി അറിയിപ്പുകള്‍


ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ അലോട്‌മെന്റ് പ്രക്രിയ പൂർണമായും ഓൺലൈനിലാണ്.

അപേക്ഷകർ അലോട്‌മെന്റ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി മുമ്പ് ലഭിച്ച ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ക്യാപ് വെബ്‌സൈറ്റിൽ (www.cap.mgu.ac.in) ലോഗിൻ ചെയ്യണം. തുടർന്ന് ഫീസടച്ച് ഉചിതമായ പ്രവേശനം (സ്ഥിര/താത്കാലികപ്രവേശനം)  തെരഞ്ഞെടുക്കണം. ഒന്നാം ഓപ്ഷനിൽ അലോട്‌മെന്റ് ലഭിച്ചവർക്ക് സ്ഥിരപ്രവേശം മാത്രമേ തെരഞ്ഞെടുക്കാനാകൂ. എന്നാൽ മറ്റ് ഓപ്ഷനുകളിൽ അലോറ്റ്‌മെന്റ് ലഭിച്ചവർക്ക് താത്കാലിക പ്രവേശം തെരഞ്ഞെടുക്കാം. ഇതിനു ശേഷം ലഭ്യമാവുന്ന അലോട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് ഒപ്പിട്ട് പിന്നീട് സർവകലാശാല നിഷ്‌കർഷിക്കുന്ന സമയത്ത് കോളജുകളിൽ സമർപ്പിക്കണം. ഈ പ്രക്രിയ പൂർത്തിയാക്കി അലോട്‌മെന്റ് ലഭിച്ച കോളേജുമായി ഫോണിൽ ബന്ധപ്പെട്ട് കോളേജ് നിഷ്‌കർഷിക്കുന്ന ഓൺലൈൻ രീതിയിൽ ഫീസടച്ച് പ്രവേശനം ‘കൺഫേം’ ചെയ്യണം.

സ്ഥിരപ്രവേശം ലഭിക്കുന്നവർ മാത്രമേ കോളജുകളിൽ ഫീസടയ്‌ക്കേണ്ടതുള്ളൂ. എന്നാൽ എല്ലാ അപേക്ഷകരും പ്രവേശനം കൺഫേം ചെയ്യുന്നതിനായി കോളജുകൾ പ്രവേശനത്തിനായി നൽകിയ ഫോൺ നമ്പരിൽ ബന്ധപ്പെടണം. കോളജുകളുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ ക്യാപ്പ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. സ്ഥിരപ്രവേശം തെരഞ്ഞെടുത്തവർ പ്രവേശന സമയത്ത് ടി.സി, കോണ്ടക്ട് സർട്ടിഫിക്കറ്റ്, ഒപ്പ് രേഖപ്പെടുത്തിയ അലോട്‌മെന്റ് മെമ്മോ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് കോളജ് നിർദ്ദേശിക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു നൽകണം.

പ്രവേശനം നേടി 15 ദിവസത്തിനകം ടി.സി, കോണ്ടക്ട് സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ കോളജുകളിൽ തപാൽമാർഗമോ മറ്റ് മാർഗങ്ങളിലോ സമർപ്പിക്കണം. ഒന്നാം അലോട്‌മെന്റ് ലഭിച്ചവർക്ക് സെപ്റ്റംബർ 17 വരെ കോളജ് തലത്തിൽ പ്രവേശനം ‘കൺഫേം’ ചെയ്യാം. 17നു ശേഷം നിശ്ചിത സർവകലാശാല ഫീസടച്ച് കോളേജുകളുമായി ബന്ധപ്പെട്ട് സ്ഥിര/താത്കാലിക പ്രവേശനം കൺഫേം ചെയ്യാത്തവരുടെ അലോട്‌മെന്റ് റദ്ദാക്കപ്പെടും.

അലോട്‌മെന്റ് ലഭിച്ചവർ കോളജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. കോളജുകളിൽ പ്രവേശനം കൺഫേം ചെയ്തവർ ക്യാപ് വെബ്‌സൈറ്റിൽ 17നു മുമ്പ് ലോഗിൻ ചെയ്ത് കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കോളജുകൾ പ്രവേശനം കൺഫേം  ചെയ്തതിന്റെ തെളിവാണ് കൺഫർമേഷൻ സ്ലിപ് എന്നതിനാൽ നിശ്ചിത സമയത്ത് പരിശോധിച്ച് പ്രവേശനം ഉറപ്പാക്കാൻ അപേക്ഷകൻ ശ്രദ്ധിക്കണം. നിശ്ചിത തീയതിക്കു ശേഷം ഇതു സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതല്ല. ഓപ്ഷനുകൾ പുനക്രമീകരിക്കാനും ഒഴിവാക്കാനും 18, 19 തീയതികളിൽ സൗകര്യം ലഭിക്കും.


ബി.ബി.എ.  എൽ.എൽ.ബി. (ഓണേഴ്‌സ്) പ്രവേശനം

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ ബി.ബി.എ.  എൽ.എൽ.ബി. (ഓണേഴ്‌സ്) പ്രവേശനത്തിന് അപേക്ഷിക്കാം. http://cat.mgu.ac.in/BBALLB/ എന്ന വെബ്‌സൈറ്റിലൂടെ  14 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 50 സീറ്റാണുള്ളത്.

സർവകലാശാല അംഗീകരിച്ച ഹയർ സെക്കൻഡറി/പ്ലസ്ടു/അംഗീകൃത തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി., ലക്ഷദ്വീപിൽ നിന്നുള്ള എസ്.ടി. അപേക്ഷകർക്ക് പരീക്ഷ ജയിച്ചാൽ മതി. എസ്.ഇ.ബി.സി., ഒ.ഇ.സി. അപേക്ഷകർക്ക് യഥാക്രമം മൂന്ന്, അഞ്ച് ശതമാനം മാർക്കിൽ ഇളവുണ്ട്.

പ്രായപരിധി: ജൂലൈ ഒന്നിന് 20 വയസിൽ താഴെ. എസ്.സി./എസ്.ടി./എസ്.ഇ.ബി.സി./ഒ.ഇ.സി. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ ഒരു വർഷത്തെ ഇളവ് ലഭിക്കും. ജനറൽ വിഭാഗത്തിന് 600രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷ ഫീസ്. വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2310165, 8547487677, 88845555198, 9567065247, 8281630982, 7907124141, 9446427447.


ബി.ബി.എ. എൽ.എൽ.ബി പരീക്ഷ

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ 22 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.


പരീക്ഷാഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി (സി.എസ്.എസ്. – റഗുലർ, ബെറ്റർമെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷൽസ് (ന്യായ, സാഹിത്യ, വേദാന്ത, വ്യാകരണ – സി.എസ്.എസ്. – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ സർവകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

2019 ഡിസംബറിൽ നടന്ന ബി.കോം. മോഡൽ 1 (പാർട്ട് 3 മെയിൻ – വാർഷിക സ്‌കീം) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ.


കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍



ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: ഒന്നാം ഘട്ട അലോട്ട്‌മെന്റ്

ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് സർവകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷാനമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്‌സൈറ്റില്‍)  17-ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അടച്ച് ലോട്ട്‌മെന്റ് ഉറപ്പാക്കണം. ഫീസ് അടച്ച ശേഷം ലഭ്യമാകുന്ന വിവരങ്ങള്‍ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.


മേല്‍പ്പറഞ്ഞ രീതിയില്‍ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും. അവരെ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ചവർ ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കാൻ സര്‍വകലാശാല ഫീസ് മേല്‍പ്പറഞ്ഞ രീതിയില്‍ അടയ്‌ക്കണം.


ഒന്ന്, രണ്ട് ഘട്ട അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം മാത്രം കോളേജുകളില്‍ ഹാജരായാല്‍ മതി. അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ ഫീസ് അടച്ച് അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കില്‍ ഹയര്‍ ഓപ്ഷനുകള്‍ 17നു വൈകിട്ട് അഞ്ചുവരെ നീക്കം ചെയ്യാം.


ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കും. ഇങ്ങനെയുള്ളവര്‍ പുതിയ അലോട്ട്‌മെന്റില്‍ ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കണം.


ബി.എ മ്യൂസിക് ഒന്നാം വര്‍ഷ ബിരുദ പ്രവേശനം

ഒന്നാം വര്‍ഷ ബി.എ. മ്യൂസിക്ക് പ്രവേശനത്തിനുളള അഭിരുചി പരീക്ഷകള്‍ നീറമണ്‍കര എന്‍.എസ്.എസ്. കോളേജില്‍ 14 മുതല്‍ 17 വരെയും കൊല്ലം എസ്. എന്‍. വനിതാകോളേജില്‍ 18 മുതല്‍ 24 വരെയും തിരുവനന്തപുരം വഴുതയ്ക്കാട് ഗവ. വനിതാ കോളേജില്‍ 25 മുതല്‍ 30 വരെയും നടത്തും. റാങ്ക് പട്ടിക ഒക്ടോബർ മൂന്നിന് അതത് കോളേജുകളില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പലിനെ സമീപിക്കണം.


ടൈംടേബിള്‍

എട്ടാം സെമസ്റ്റര്‍ ബി.ഡെസ് പരീക്ഷകള്‍ 28 ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി പരീക്ഷയുടെ വൈവാ വോസി 17 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

ലോക്ക്  ഡൗണ്‍ കാരണം മാറ്റിവച്ച അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം – സപ്ലിമെന്ററി, പാര്‍ട്ട് ടൈം, ഫൈനല്‍ മേഴ്‌സി ചാന്‍സ്) ഡിഗ്രി പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന എ.പി.ജി.ഡി.ഇ.സി പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.


പരീക്ഷാഫീസ്

ഒക്‌ടോബര്‍ 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷകള്‍ക്ക് സെപ്റ്റംബര്‍ 14 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ ഒന്നു വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്‌ട്രോണിക്‌സ് (2010 & 2011 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്, 2012 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ (സി.എസ്.എസ് – 2018 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2019 ഡിസംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ് (റെഗുലര്‍, സപ്ലിമെന്ററി ആന്റ് മേഴ്‌സിചാന്‍സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയക്ക് അപേക്ഷിക്കാനുളള അവസാന തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍വകലാശാല ക്യാഷ് കൗണ്ടറില്‍ ഫീസടയ്ക്കാം

പരീക്ഷാ ഫീസ് ഒഴിച്ചുളളവ, ഓണ്‍ലൈന്‍ വഴി അടയ്ക്കാൻ സാധിക്കാത്തവർക്ക് സെനറ്റ് ഹൗസ് കാമ്പസിലുളള ക്യാഷ് കൗണ്ടറില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നേരിട്ട് ഫീസ് ഒടുക്കാൻ സൗകര്യമുണ്ട്.


കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍


അപേക്ഷാ തിയതി നീട്ടി

പ്രവേശന പരീക്ഷ മുഖേന പ്രവേശനം നടത്തുന്ന ബി.പി.എഡ്, ബി.പി.എഡ് ഇന്റഗ്രേറ്റഡ്, ബി.കോം ഓണേഴ്സ്, ബി.എച്ച്.എം എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി 15ന് വൈകിട്ട് അഞ്ച് വരെ നീട്ടി. ഫോണ്‍: 0494 2407016, 2407017.


അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി പ്രവേശനം

അഫ്സല്‍-ഉല്‍-ഉലമ (പ്രിലിമിനറി) പ്രവേശനത്തിന് 16നു വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം. ഫീസ് ജനറല്‍ 225 രൂപ, എസ്.സി/എസ്.ടി 115 രൂപ. വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.


എല്‍.എല്‍.എം പരീക്ഷാ അപേക്ഷ

നിയമ പഠനവകുപ്പിലെ എല്‍.എല്‍.എം രണ്ടാം സെമസ്റ്റര്‍ (ഒരു വര്‍ഷം-2019 പ്രവേശനം) റഗുലര്‍, നാലാം സെമസ്റ്റര്‍ (ദ്വിവത്സരം-2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റര്‍ ചെയ്യാം.


ബി.എഫ്.എ പരീക്ഷ മാറ്റി

15 മുതല്‍ നടത്താനിരുന്ന തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ അവസാന വര്‍ഷ ബി.എഫ്.എ പരീക്ഷ 22 മുതല്‍ നടക്കും.


ബി.എം.എം.സി പ്രാക്ടിക്കല്‍ സപ്ലിമെന്ററി

വിദൂരവിദ്യാഭ്യാസം അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) പ്രാക്ടിക്കല്‍ സപ്ലിമെന്ററി പരീക്ഷ 14 മുതല്‍ നടക്കും.



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...