Trending

എസ്.എസ്.എൽ.സി. 2020 സർട്ടിഫിക്കറ്റുകൾ ഇനി ഓൺലൈനിൽ സൂക്ഷിക്കാം


നമുക്കാവശ്യമായ എല്ലാ രേഖകളും , സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ഓൺലൈനായി ലഭ്യമാണ് 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 

കേരള സംസ്ഥാന ഐടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. 

ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.

നമുക്കാവശ്യമായ എല്ലാ രേഖകളും , സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. 


ഡിജിലോക്കർ എങ്ങനെ ഓപ്പൺ ചെയ്യാം 

  • https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. 
  • ആദ്യമായി രജിസ്റ്റർ ചെയ്യാൻ https://digilocker.gov.in  വെബ്സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. 
  • ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ്വേർഡും നൽകണം. 
  • അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം. 
  • എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം “Get more now” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 
  • Education എന്ന സെക്ഷനിൽ നിന്ന് “Board of Public Examination Kerala” തിരഞ്ഞെടുക്കുക. 
  • തുടർന്ന് "Class X School Leaving Certificate' സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

സഹായങ്ങൾക്ക് വിളിക്കാം 

ഡിജിലോക്കർ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി സംസ്ഥാന - ഐ.ടി. മിഷന്റെ സിറ്റിസൺ കാൾ സെന്ററിലെ 1800-4251-1800 (ടോൾ ഫ്രീ) 155300 (ബി.എസ്.എൻ.എൽ നെറ്റ്വർക്കിൽ നിന്ന്) 0471- 2335523 (ബാക്കി നെറ്റ്വർക്കിൽ നിന്നും) എന്നി ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...