സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ ഈ വർഷം പ്രവേശനത്തിനുള്ളത് 45,815 സീറ്റുകൾ.
ഇതിൽ 45,116 സീറ്റ് സാങ്കേതിക സർവകലാശാലക്കുകീഴിലെ എൻജിനീയറിങ് കോളജുകളിലും അവശേഷിക്കുന്നവ കേരള, കാലിക്കറ്റ്, വെറ്ററിനറി, അഗ്രികൾച്ചർ, ഫിഷറീസ് സർവകലാശാലകൾക്കു കീഴിലുമാണ്.
സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 56,599 പേരാണ് യോഗ്യത നേടിയത്.
സീറ്റുകളുടെ വിശദ വിവരങ്ങൾ
- ഒമ്പത് സർക്കാർ എൻജിനീയറിങ് കോളജുകളിലായി ആകെയുള്ളത് 3430 ബി.ടെക് സീറ്റുകളാണ്.
- മൂന്ന് എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ 1844 സീറ്റുണ്ട്.
- IHRDക്കു കീഴിൽ ഒമ്പത് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ 2040 സീറ്റും
- എൽ.ബി.എസിനു കീഴിലുള്ള രണ്ടു കോളജുകളിൽ 900 സീറ്റും
- സഹകരണവകുപ്പിനു കീഴിലെ കോഒാപറേറ്റിവ് അക്കാദമി ഒാഫ് പ്രഫഷനൽ എജുക്കേഷെൻറ (കേപ്) ഒമ്പത് കോളജുകളിൽ 2580 സീറ്റുമുണ്ട്.
- കെ.എസ്.ആർ.ടി.സിക്കു കീഴിൽ പാപ്പനംകോട് എസ്.സി.ടി കോളജിൽ 420ഉം
- സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരള (സി.സി.ഇ.കെ)യുെട കീഴിലെ കോളജിൽ 180 സീറ്റും
- സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലെ തൊടുപുഴ യൂനിവേഴ്സിറ്റി കോളജ് ഒാഫ് എൻജിനീയറിങ്ങിൽ 240 ഉം
- കേരള സർവകലാശാല നേരിട്ട് നടത്തുന്ന കാര്യവട്ടം എൻജിനീയറിങ് കോളജിൽ 189 ഉം
- കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിൽ 270ഉം സീറ്റുണ്ട്.
- അഗ്രികൾചർ സർവകലാശാലക്കു കീഴിലെ തവനൂർ കേളപ്പജി കോളജിൽ 80 സീറ്റുണ്ട്.
- സാേങ്കതിക സർവകലാശാലക്കു കീഴിലെ കോളജുകളിൽ കഴിഞ്ഞ വർഷം 47,258 സീറ്റാണുണ്ടായിരുന്നത്.
- ചില സ്വാശ്രയ കോളജുകളിലെ സീറ്റുകൾ എ.െഎ.സി.ടി.ഇ വെട്ടിക്കുറച്ചതോടെ ഇത് 45,116 ആയി കുറഞ്ഞു.
- സാേങ്കതിക സർവകലാശാലക്കു കീഴിലെ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 33,662 സീറ്റാണുള്ളത്.
മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕