Trending

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ബി.ടെക് ഫലം പ്രസിദ്ധീകരിച്ചു


എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ  ബി.ടെക് പരീക്ഷാഫലം പ്രസി ദ്ധീകരിച്ചു.

2016 ഓഗസ്റ്റിൽ ക്ലാസുകൾ  ആരംഭിച്ച ബി.ടെക് രണ്ടാം ബാച്ചിന്റെ അവസാന സെമസ്റ്റർ പരീ  ക്ഷകൾ കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് പൂർത്തീകരിച്ചത്.

കോവിഡ് വ്യാപനം മൂലം അവസാന വര്‍ഷ പരീക്ഷകള്‍ നാല്‍പ്പത് ദിവസത്തിലേറെ മാറ്റിവെയ്ക്കേണ്ടിവന്നുവെങ്കിലും സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞുവെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീ അഭിപ്രായപ്പെട്ടു.

പരീക്ഷയെഴുതിയ 34416  വിദ്യാര്‍ത്ഥികളില്‍ 16017 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. വിജയശതമാനം 46.53. ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ്, ഗവണ്മെന്റ് നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ വിജയശതമാനം യഥാക്രമം 62.93, 65, 50.06, 41.60 ആണ്. പ്രധാന ബ്രാഞ്ചുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം 52.64. പ്രധാന ശാഖകളായ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ യഥാക്രമം 50, 49, 47, 38 ആണ് വിജയശതമാനം.


പ്രധാന ശാഖകളായ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിൽ പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുൻപിൽ. 13694 പേരിൽ 8515 പേരും വിജയിച്ചു(62.18 ശതമാനം). പരീക്ഷയെഴുതിയ 20722 ആൺകുട്ടികളുടെ വിജയശതമാനം- 36.2.

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിദ്യാർഥി അഖിൽ പി മോഹൻ, കോതമംഗലംഎം.എ കോളജ് മെക്കാനിക്കൽവിദ്യാർഥി അലക്സാണ്ടർ ജോസഫ് വി. പോൾ, കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളജിലെ സിവിൽ വിദ്യാർഥിനി ആയിഷ എസ്. അഹമ്മദ് എന്നിവർക്കാണ് ഏറ്റവും ഉയർന്ന ഗ്രേഡുകൾ ലഭിച്ചത്.

23 വിവിധ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി 38002 വിദ്യാര്‍ത്ഥികളാണ് 2016 ല്‍ ഒന്നാം സെമെസ്റ്ററില്‍ ഈ ബാച്ചില്‍ പ്രവേശനം നേടിയിരുന്നത്. ഇതില്‍ 145  എഞ്ചിനീയറിംഗ് കോളേജുകളിലായി 32645 വിദ്യാര്‍ത്ഥികളാണ് അവസാനവര്‍ഷ പരീക്ഷയെഴുതുവാന്‍ അര്‍ഹരായത്. എട്ട് സെമെസ്റ്ററുകള്‍ക്കിടെ 5357  വിദ്യാര്‍ത്ഥികള്‍ താഴ്ന്ന സെമെസ്റ്ററുകളിലേക്ക് മാറ്റപ്പെടുകയോ മറ്റ് കോഴ്‌സുകളിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്.

അപൂര്‍വ്വ സ്പര്‍ശം എന്നു പേരിട്ടിരിക്കുന്ന സമ്പൂര്‍ണമായ ഡിജിറ്റല്‍ സിസ്റ്റത്തിലാണു സര്‍വ്വകലാശാല പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥി പ്രവേശനം മുതല്‍ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വരെയുള്ള മുഴുവന്‍ ജോലികളും ഇ-ഗെവേര്‍ണന്‍സ് പ്ലാറ്റ് ഫോമിലൂടെയാണ് നിര്‍വഹിക്കുന്നത്.

വിജയിച്ച വിദ്യാര്‍ത്ഥികളുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 25 ന് മുന്‍പ് കോളേജുകളിലെത്തിക്കും. വിവിധ സെമെസ്റ്ററുകളിലെ ഗ്രേഡ് കാര്‍ഡുകള്‍ വിദ്യാര്‍ത്ഥികളുടെ പോര്‍ട്ടലില്‍ ലഭ്യമാണ്. ട്രാന്‍സ്‌ക്രിപ്റ്റിന്റെ മാതൃകയിലുള്ള ഗ്രേഡ് കാര്‍ഡുകള്‍ ഒരു മാസത്തിനകം നല്‍കും. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റകളും ഗ്രേഡ് കാര്‍ഡുകളും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കും.

ഡിഗ്രി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ഒരുമാസത്തിന് ശേഷം സ്വീകരിച്ചുതുടങ്ങും. ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഈ വര്‍ഷം മുതല്‍ ഡിജിറ്റല്‍ രൂപത്തില്‍ നാഷണല്‍ അക്കാഡമിക് ഡെപ്പോസിറ്ററിയില്‍ ലഭ്യമാക്കും.




Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...