KEAM 2020: ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ വീണ്ടും അവസരം.
പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും KEAM-2020 ല്‍ ഇതിനോടകം അപേക്ഷിച്ചവര്‍ക്ക് കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും September 18 വരെ സൗകര്യം ലഭിക്കും
- നിശ്ചിതസമയത്തിനകം പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്ക്), മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ (എം.ബി.ബി.എസ്., ബി.ഡി.എസ്. ഉള്‍പ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
- KEAM-2020 മുഖേന എന്‍ജിനീയറിങ് / ആര്‍ക്കിടെക്ചര്‍ / ഫാര്‍മസി / മെഡിക്കല്‍ ആന്‍ഡ് അനുബന്ധ കോഴ്സുകള്‍ എന്നിവയിലേതെങ്കിലും കോഴ്സുകള്‍ക്ക് ഇതിനോടകം ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് ആവശ്യമുള്ളപക്ഷം ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ ആന്‍ഡ് അനുബന്ധ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും അവസരമുണ്ട്.
- നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ ഫാര്‍മസി (ബി.ഫാം.) കോഴ്സ് തിരഞ്ഞെടുക്കാന്‍ വിട്ടുപോയവരും 2020-ലെ എന്‍ജിനിയറിങ് പ്രവേശനപ്പരീക്ഷയുടെ പേപ്പര്‍-1 എഴുതി നിശ്ചിത ഇന്‍ഡ്ക്സ് മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ളപക്ഷം ഫാര്‍മസി കോഴ്സ് പ്രസ്തുത അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്.
പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും KEAM-2020 ല്‍ ഇതിനോടകം അപേക്ഷിച്ചവര്‍ക്ക് കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും 18 ന് വൈകീട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ സൗകര്യം ലഭിക്കും.
OFFICIAL WEBSITE NEW APPLICATION CANDIDATE PORTAL
മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕