കണ്ണൂർ സർവ്വകലാശാല
ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
- പട്ടുവം (04602206050, 8547005048),
- ചീമേനി (04672257541, 854700505 2),
- കൂത്തുപറമ്പ് (04902362123, 85470 05051),
- പയ്യന്നൂർ (04972877 600, 8547005059),
- മഞ്ചേശ്വരം (04998 215615, 8547005058),
- മാനന്തവാടി (04935245484, 8547005060) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്ക് ഓൺലൈൻ/ ഓഫ്ലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
ഐഎച്ച്ആർഡി കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
- അഗളി (04924254699)
- ചേലക്കര (04884227181, 8547005064),
- കോഴിക്കോട് (04952765154, 854700 5044),
- നാട്ടിക (04872395177, 8547005057),
- താമരശ്ശേരി(04952 223243, 8547005025),
- വടക്കാഞ്ചേരി (04922255061, 8547005042),
- വാഴക്കാട് (04832727070, 8547005055),
- വട്ടംകുളം (04942689655, 854700 5054),
- മുതുവള്ളൂർ(0483 27132 18/2714218, 8547005070), എന്നീ അപ്ലൈഡ് സയൻസ് കോളേജുകൾക്ക് അനുവദിച്ച 50% സീറ്റുകളിലേക്കാണ് പ്രവേശനം.
മഹാത്മാ ഗാന്ധി സർവകലാശാല
ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത പയ്യപ്പാടിയിൽ (പുതുപ്പള്ളി 04812351631, 8547005040) പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളജിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
2020-21 അധ്യയന വർഷത്തിൽ പുതുതായി അനുവദിച്ച ’ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ’ കോഴ്സിൽ കോളജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിലേക്കാണ് പ്രവേശനം.
അപേക്ഷിക്കേണ്ട വിധം
- അപേക്ഷകൾ IHRD അഡ്മിഷൻ വെബ്സൈറ്റ് വഴി സമർപ്പിക്കണം.
- ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം.
- ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്സി, എസ്ടി 200 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടയ്ക്കണം.