Trending

JEE Advanced : സെപ്റ്റംബർ ​ 17 വരെ അപേക്ഷിക്കാം


JEE  Advanced 2020 പരീക്ഷക്കുള്ള ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു. ​

  • IIT കളിൽ പ്രവേശനം  ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ JEE അഡ്മിഷൻ  വെബ്​സൈറ്റിലൂടെ സെപ്റ്റംബർ 17നകം അപേക്ഷിക്കണം. 
  • JEE മെയിൻ  ഫലം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ നിർദിഷ്​ട മാർക്ക്​ നേടിയവർക്കാണ്​ JEE  Advanced  പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയുക 
  • സെപ്‌റ്റംബർ 12 മുതൽ 17-ന് വൈകീട്ട് അഞ്ചുവരെ രജിസ്ട്രേഷന് സൗകര്യം ഉണ്ടാകും. 
  • രജിസ്റ്റർചെയ്തവർ സെപ്‌റ്റംബർ 18-ന് വൈകീട്ട് അഞ്ചിനകം ഫീസ് (പെൺകുട്ടികൾക്കും പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കും 1400 രൂപ, മറ്റെല്ലാവർക്കും 2800 രൂപ) അടയ്ക്കണം. 
  • സെപ്‌റ്റംബർ 27-ന് നടത്തുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡിന് മൂന്ന് മണിക്കൂർവീതം ദൈർഘ്യമുള്ള രണ്ടുപേപ്പർ ആണുള്ളത്. 
  • രണ്ടിലും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ മൂന്നു ഭാഗങ്ങൾ ഉണ്ടാകും. 
  • ഒക്​ടോബർ അഞ്ചിന്​ ഫലം പ്രഖ്യാപിക്കും.

പരീക്ഷകഴിഞ്ഞ് പരീക്ഷാർഥിയുടെ റെസ്പോൺസ്, ഉത്തരസൂചിക എന്നിവ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. പരാതി നൽകാൻ അവസരമുണ്ടാകും. കാറ്റഗറി അനുസരിച്ച് ഓരോ വിഷയത്തിലും മൊത്തത്തിലും നിശ്ചിത കട്ട് ഓഫ് മാർക്ക് വാങ്ങുന്നവർക്കേ ജെ.ഇ. ഇ. അഡ്വാൻസ്ഡ് റാങ്ക് പട്ടികയിൽ സ്ഥാനം കിട്ടുകയുള്ളൂ.  

പ്രധാന തിയ്യതികൾ 

S. No.ActivityDate [dd-mm-yyyy]/Time
1.

JEE (Main) 2020 [Computer Based Test by NTA]

06-01-2020 to 11-01-2020 &
01-09-2020 to 06-09-2020

2.

Declaration of JEE (Main) 2020 Results

By 31-01-2020 &
By 11-09-2020 (tentative)

3.

JEE (Advanced) 2020 

SUN, 27-09-2020
Paper 1 : 09:00 – 12:00 IST
Paper 2 : 14:30 – 17:30 IST

4.

Declaration of JEE (Advanced) 2020 Results

MON, 05-10-2020

5.

Architecture Aptitude Test (AAT)

THU, 08-10-2020

6.

Declaration of AAT results

SUN, 11-10-2020

7.

Tentative Start of Seat Allocation Process

TUE, 06-10-2020

8.Tentative End of Seat Allocation ProcessMON, 09-11-2020


കട്ട് ഓഫ് മാർക്ക് 

  • പൊതു റാങ്ക്​ലിസ്​റ്റിൽ 90.3765335 ശതമാനം
  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്​ 70.2435518 ശതമാനം 
  • ഒ.ബി.സിക്ക്​ 72.8887969 ശതമാനം 
  • എസ്​​.സിക്ക്​ 50.1760245 ശതമാനം 
  • എസ്​.ടി വിഭാഗത്തിന്​ 39.0696101 ശതമാനം


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...