സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ നവംബറിൽ ആരംഭിക്കും.
- പ്രൊഫ. സാബു തോമസ് കമ്മിറ്റി നിർദേശിച്ച കോഴ്‌സുകൾക്ക് പുറമെ സർവകലാശാലകൾക്കും കോഴ്‌സുകൾ കണ്ടെത്താം
- കോഴ്‌സുകൾക്കായി സർവകലാശാലകൾ കോളേജുകളിൽനിന്ന് അപേക്ഷ ക്ഷണിക്കണം
കോഴ്സുകൾ
- അഞ്ച് വർഷ ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ തുടങ്ങും.
- വിദഗ്‌ധസമിതി ശുപാർശ ചെയ്‌ത ബിഎ ഓണേഴ്‌സ്, ട്രിപ്പിൾ മെയിൻ കോഴ്‌സുകൾ ഈ വർഷം തുടങ്ങില്ല.
- ആദ്യഘട്ടമായി നൂറുകോഴ്‌സും പിന്നാലെ 50 കോഴ്‌സും അനുവദിക്കാൻ നടപടി ആരംഭിച്ചു.
നാകിന്റെ ഉയർന്ന ഗ്രേഡും ദേശീയ റാങ്കിങ്ങിൽ ആദ്യ നൂറിലുള്ളതുമായ കോളേജുകളിലാണ് കോഴ്‌സുകൾ അനുവദിക്കുക.