Trending

UGC NET 2020: അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

 


യൂ.ജി.സി നെറ്റ് ജൂണ്‍/സെപ്റ്റംബര്‍ സെഷന്‍ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. 

നെറ്റ് പരീക്ഷയെഴുതുന്നവര്‍ക്ക് ugcnet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 

  • സെപ്റ്റംബര്‍ 24 മുതല്‍ നവംബര്‍ 5 വരെ പല ഷിഫ്റ്റുകളിലായാണ് നെറ്റ് പരീക്ഷ നടക്കുന്നത്. 
  • ഓരോ വിഷയത്തിന്റെയും അടിസ്ഥാനത്തിലുള്ള അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
  • നിലവില്‍ സെപ്റ്റംബര്‍ 24, 25 തീയതികളില്‍ നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡാണ് ലഭ്യമാക്കിയിട്ടുള്ളത്
  • വൈകാതെ തന്നെ ബാക്കി പരീക്ഷകളുടെയും അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും


അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം 

  • അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ വെബ്‌സൈറ്റില്‍ ആപ്ലിക്കേഷന്‍ ഐഡിയും പാസ്വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക. 
  • ഹോംപേജില്‍ UGC NET admit card 2020 എന്ന ലിങ്ക് കാണാം. 
  • അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു പേജ് വരും. 
  • അവിടെ വേണ്ട വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക. 
  • യു.ജി.സി നെറ്റ് അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ തെളിഞ്ഞു വരും. 
  • അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം. 


പരീക്ഷാ ദിവസങ്ങൾ 

  • രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുന്നത്. 
  • ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ 12 വരെയും രണ്ടാമത്തേത് ഉച്ച കഴിഞ്ഞ് 3 മുതല്‍ 6 വരെയും. 
  • സെപ്റ്റംബര്‍ 24,25,29,30, ഒക്ടോബര്‍ 1,7,9,17,21,22,23, നവംബര്‍ 5 എന്നീ തീയതികളിലാണ് പരീക്ഷ.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...