Trending

NEET 2020: ഫലം ഇന്ന് : എപ്പോൾ, എവിടെ പരിശോധിക്കണം


മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശനം പരീക്ഷയായ നീറ്റ് 2020 ന്റെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഇന്ന്  പ്രഖ്യാപിക്കും. 

  • പരീക്ഷയെഴുതിയവര്‍ക്ക് ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലമറിയാന്‍ സാധിക്കും. 
  • ഒക്ടോബര്‍ 12 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ ഒക്ടോബര്‍ 16ന് നീറ്റ് ഫലം  പ്രഖ്യാപിക്കുമെന്ന് ട്വിറ്ററിലൂടെ അറയിച്ചിരുന്നു. 




  • സെപ്റ്റംബര്‍ 13 നാണ് രാജ്യത്തെമ്പാടുമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നീറ്റ് പ്രവേശന പരീക്ഷ നടത്തിയത്. 
  • 15.6 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതാനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 
  • രണ്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ പരീക്ഷയെഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇവര്‍ക്കായി ഒക്ടോബര്‍ 14 ന് വീണ്ടും നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷ നടന്നു. 

  • സെപ്റ്റംബര്‍ 26ന് നീറ്റിന്റെ പ്രൊവിഷണല്‍ ഉത്തര സൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എല്ലാ കോഡിലുമുള്ള ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും വെബ്‌സൈറ്റില്‍ നല്‍കി. 





✅ എൻ‌ടി‌എ നീറ്റ് ഫലം 2020: എപ്പോൾ, എവിടെ പരിശോധിക്കണം

  • ഫലം പ്രസിദ്ധീകരിച്ചാൽ, വിദ്യാർത്ഥികൾക്ക് ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാൻ കഴിയും.
  • ഫലം ഡൗൺലോഡ് ചെയ്തെടുക്കാനായി പരീക്ഷാർത്ഥികൾ അവരുടെ റോൾ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകേണ്ടതുണ്ട്.

✅ സ്കോർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • സ്റ്റെപ്പ് 1: ntaneet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • സ്റ്റെപ്പ് 2: ഡൗൺലോഡ് റിസൽട്ട് (download result) എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
  • സ്റ്റെപ്പ് 3: രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ എന്നിവ നൽകുക
  • സ്റ്റെപ്പ് 4: ഫലങ്ങൾ സ്ക്രീനിൽ ദൃശ്യമാകും
  • സ്റ്റെപ്പ് 5: ഇത് ഡൗൺലോഡ് ചെയ്യുക, ഒരു പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്യാം.

ഫലം വരുന്നതോടൊപ്പം അന്തിമ ഉത്തരസൂചികയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.



NEET Result

Website



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...