Trending

സി.എ ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് ഇനി പത്താം ക്ലാസ്സുകാര്‍ക്കും പ്രവേശനം



ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പാസ്സായവർക്കും പ്രവേശനം നേടാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ)

  • ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിലെ പ്രവേശനത്തിനായുള്ള മാനദണ്ഡം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തതോടെയാണിത് സാധ്യമായത്.
  • പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥിക്ക് താൽക്കാലിക പ്രവേശനമാകും ലഭിക്കുകയെന്നും 12-ാം ക്ലാസ്സ് പാസ്സായതിന് ശേഷം മാത്രമേ പ്രവേശനം സ്ഥിരമാകുകയുള്ളുവെന്നും ഐ.സി.എ.ഐ വ്യക്തമാക്കി
Q


1988-ലെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് റെഗുലേഷൻസിലെ 25ഇ, 25എഫ്, 28എഫ് എന്നീ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള അനുമതി ലഭിച്ചത് വഴിയാണ് പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥികൾക്ക് കോഴ്സിലേക്ക് പ്രവേശനാനുമതി ലഭിച്ചതെന്ന് ഐ.സി.എ.ഐ പ്രസിഡന്റ് അതുൽ കുമാർ ഗുപ്ത പറഞ്ഞു.

  • 12-ാം ക്ലാസ്സ് പഠനത്തിനൊപ്പം ഫൗണ്ടേഷൻ കോഴ്സ് പഠിക്കുന്നത് വഴി വിദ്യാർഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസിയിൽ പ്രാവീണ്യം നേടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
  • ഇതുവഴി മാർച്ചിലെ 12-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതും മേയിൽ നടക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ ടെസ്റ്റ് വിദ്യാർഥികൾക്കെഴുതാം.

കോഴ്സിന്റെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

നിലവിലുള്ളതിനെക്കാൾ ആറുമാസം മുൻപേ ജോലിയിൽ പ്രവേശിക്കാൻ പുതിയ ഭേദഗതി വഴി വിദ്യാർഥികൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ

Q

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...