സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
- കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ഗവണ്‍മെന്റ് കോളേജുകളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം, അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ നടത്താവൂ.
- സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം നടത്താനുള്ള അധികാരം, അതാതു കോളേജുകളിലെ പ്രിന്‍സിപ്പാളിനും കായിക വിഭാഗത്തിനും മാത്രമായിരിക്കുമെന്ന് കായിക വിഭാഗം ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.
- പ്രവേശന മാനദണ്ഡങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാേകന്ദ്രത്തില്‍ മാറ്റം
- കാലിക്കറ്റ് സര്‍വകലാശാലാ 06.10.2020-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.സി.എസ്.എസ്. പരീക്ഷക്ക് പരീക്ഷാ സെന്ററായി കണ്ണൂര്‍ എസ്.എന്‍. കോളേജ് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.
- പരീക്ഷാ സമയത്തിലും തീയതിയിലും മാറ്റമില്ല.
പരീക്ഷകള്‍ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധക്ക്
- കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റിലെ ഫോട്ടോ ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല.
- പകരം ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാള്‍ ടിക്കറ്റിനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
അഫ്‌സല്‍ ഉലമ (പ്രിലിമിനറി) രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
- കാലിക്കറ്റ് സര്‍വകലാശാലാ 2020-21 വര്‍ഷത്തേക്കുള്ള അഫ്‌സല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
- സര്‍വകലാശാലാ വെബ്‌സൈറ്റില്‍ അഫ്‌സല്‍-ഉലമ (പ്രിലിമിനറി) ലോഗിന്‍ വഴി അലോട്‌മെന്റ് പരിശോധിക്കുകയും മാന്‍ഡേറ്ററി ഫീസ് അടക്കുകയും ചെയ്യേണ്ടതാണ്. എസ്.സി./എസ്.ടി./ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 06.10.2020 മുതല്‍ 15.10.2020 വരേയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ മാന്‍ഡേറ്ററി ഫീസ് അടച്ച് അലോട്ട്‌മെന്റ് ലഭിച്ച കോളേജുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടേണ്ടതാണ്.
- വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പരീക്ഷകള്‍ മാറ്റിവെച്ചു
- കാലിക്കറ്റ് സര്‍ലവകലാശാല ഒക്ടോബര്‍ 7-ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്.) ഫുള്‍ ടൈം/പാര്‍ട് ടൈം, എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് (സി.യു.സി.എസ്.എസ്.), എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് (സി.യു.സി.എസ്.എസ്.) റഗുലര്‍/സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു.
- പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
- മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.