ഫാഷൻ ഡിസൈനിങ് ആൻഡ് ഗാര്മെന്റ് ടെക്നോളജി : സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
- അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതൽ www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
- അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 27 ന് വൈകീട്ട് നാലിനുള്ളിൽ നൽകണം.
- എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത.
- ഉയർന്ന പ്രായപരിധിയില്ല.
- കോഴ്‌സിൽ പ്രധാനമായും വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും.
- പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും.
- ആറ് ആഴ്ച നീണ്ടു നില്ക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.
അപേക്ഷിക്കേണ്ട അവസാന തിയ്യതി : October 27
പ്രോസ്പെക്ട്സ്, അപ്ലിക്കേഷൻ ഫോം, കോഴ്‌സുകൾ നടത്തുന്ന സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങൾ താഴെ നൽകുന്നു
LIST OF GOVERNMENT INSTITUTE OF FASHION DESIGNING