ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് കമ്പൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ (INI-CET 2021) ജനുവരി സെഷനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു.
- എയിംസ്, ജിപ്മര്‍ ഉള്‍പ്പടെുള്ള കോളേജുകളിലേക്കുള്ള മെഡിക്കല്‍ പി.ജി പ്രവേശന പരീക്ഷയാണ് INI CET 2021
- ജിപ്മര്‍, ചണ്ഡീഗഡ് പി.ജി.ഐ.എം.ഇ.ആര്, ബംഗളൂരു നിംഹാന്‍സ് എന്നിവീടങ്ങളിലേക്കുള്ള മെഡിക്കല്‍ പി.ജി പ്രവേശനത്തിനും ഈ പരീക്ഷയെഴുതണം.
- രജിസ്ട്രേഷനായി aiimsexams.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- എം.എസ്, എം.ഡി, എം.സിഎച്ച്, ഡി.എം, എം.ഡി.എസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം INI CET പരീക്ഷയിലൂടെയാണ് നടത്തുന്നത്.
- നവംബര്‍ 20നാണ് പരീക്ഷ.
- ഡല്‍ഹി എയിംസാണ് പരീക്ഷ നടത്തുന്നത്.
- സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് രജിസ്ട്രേഷന് നടത്താനുള്ള സമയം.
പ്രധാന തീയതികൾ
- 29-സെപ്റ്റംബർ -2020: പ്രാഥമിക രജിസ്ട്രേഷൻ ആരംഭിച്ചു
- 12-ഒക്ടോബർ -2020: പ്രാഥമിക രജിസ്ട്രേഷന് അവസാന തീയതി
- 14-ഒക്ടോബർ മുതൽ 17-ഒക്ടോബർ -2020 വരെ: അപേക്ഷ തിരുത്താനുള്ള സമയം
- 19-ഒക്ടോബർ -2020 : പ്രാഥമിക രജിസ്ട്രേഷന്റെ കൺഫർമേഷൻ
- 06 ഒക്ടോബർമുതൽ 26 വരെ: അന്തിമ രജിസ്ട്രേഷൻ
- 20-നവംബർ -2020 : പരീക്ഷാ ദിവസം
പുതുച്ചേരി ജിപ്മര്‍, ചണ്ഡീഗഡ് PGIMER, ബംഗളൂരു നിംഹാന്‍സ് എന്നീവിടങ്ങളിലേക്കും ഡല്‍ഹി, ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പൂര്‍, നാഗ്പൂര്‍, പാറ്റ്ന, റായ്പൂര്‍, റിഷികേശ് എന്നീവിടങ്ങളിലെ എയിംസുകളിലേക്കുള്ള പ്രവേശനവും INI CET പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും.