Trending

എൻജി.​/ഫാർമസി പ്രവേശനം: ആദ്യ അലോട്ട്​മെൻറായി

KEAM-Eng-Pharmacy-First-Allotment-published


എൻജിനീയറിങ്​/ഫാർമസി പ്രവേശന ഒന്നാം കേന്ദ്രീകൃത അലോട്ട്​മെൻറ്​ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 

  • ആദ്യഘട്ട അലോട്ട്​മെൻറ്​ ലഭിക്കുന്നവർ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ട. 
  • അലോട്ട്​മെൻറ്​ വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്​. 
  • അലോട്ട്​മെൻറ്​ മെമ്മോ പ്രിൻറൗട്ട്​ നിർബന്ധമായും എടുക്കണം. 
  • മെമ്മോയിൽ കാണിച്ചതും പ്രവേശന പരീക്ഷ കമീഷണർക്ക്​ അടയ്​ക്കേണ്ടതുമായ ഫീസ്​ വ്യാഴാഴ്​ച മുതൽ ശനിയാഴ്​ച വൈകീട്ട്​ അഞ്ചിനകം ഒാൺലൈൻ പേ​യ്​മെൻറായോ വെബ്​സൈറ്റിൽ കൊടുത്ത ഹെഡ്​പോസ്​റ്റോഫിസ്​ മുഖേനയോ ഒടുക്കണം

  • എസ്​.സി/ എസ്​.ടി/ഒ.ഇ.സി വിദ്യാർഥികളും വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരം ഫീസ്​ ആനുകൂല്യത്തിന്​ അർഹരായവരും ഫീസ്​ അടക്കേണ്ട. 
  • ഇവർക്ക്​ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ മാനേജ്​മെൻറ്​ ക്വോട്ട സീറ്റിലാണ് അലോട്ട്​മെൻറ്​ എങ്കിൽ ഫീസിളവിന്​ അർഹരല്ല.
  • നിശ്​ചിത സമയം​ ഫീസടക്കാത്തവരുടെ അലോട്ട്​മെൻറും ബന്ധപ്പെട്ട സ്​ട്രീമിൽ നിലവിലുള്ള ഹയർ ഒാപ്​ഷനും റദ്ദാകും.




രണ്ടാംഘട്ട അലോട്ട്​മെൻറ്​ നടപടി ഒക്​ടോബർ 12ന്​ ആരംഭിക്കും

രണ്ടാംഘട്ടത്തിൽ അലോട്ട്​മെൻറ്​ ലഭിക്കുന്നവർ കോളജുകളിൽ ഹാജരായി പ്രവേശനം നേടണം

സർവകലാശാല അഫിലിയേഷൻ ലഭിക്കാത്തതിനാൽ മാള ഹോളിഗ്രേസ്​ ഫാർമസി അക്കാദമി, പെരുമ്പാവൂർ കെ.എം.പി കോളജ്​ ഒാഫ്​ ഫാർമസി, കൊക്കോതമംഗലം കെ.വി.എം ഫാർമസി കോളജ്​, കുന്നപ്പിള്ളി നിർമല കോളജ്​ ഹെൽത്ത്​ സയൻസ്​ കോളജുകളെ ആദ്യ അലോട്ട്​മെൻറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹൈകോടതി ഉത്തരവ്​ പ്രകാരം ഉൾപ്പെടുത്തിയ പത്ത്​ സ്വാശ്രയ എൻജിനീയറിങ്​ കോളജുകളിലെ പുതിയ കോഴ്​സുകളിലേക്ക്​ നടത്തിയ അലോട്ട്​മെൻറ്​ താൽക്കാലികവും സുപ്രീംകോടതി അന്തിമവിധിക്ക്​ ​വിധേയവുമായിരിക്കും.




Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...