സംസ്ഥാനത്ത് ആർക്കിടെക്‌ചർ ബിരുദ കോഴ്സിലെ ഒന്നാംഘട്ട അലോട്ട്മെന്റിലേക്കും എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റിലേക്കും ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു. ഈ ഘട്ടത്തിൽ എൻജിനിയറിങ്, ഫാർമസി വിഭാഗങ്ങളിൽ പുതുതായി ഉൾപ്പെടുത്തിയ കോഴ്സുകളിലേക്കും അലോട്ട്മെന്റ് നടത്തും.
- കോളേജുകളുടെ പട്ടിക പ്രവേശന കമീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- പുതുതായി ഉൾപ്പെടുത്തിയ കോഴ്സുകളിലേക്കും കോളേജുകളിലേക്കും ഓപ്ഷനുകൾ സമർപ്പിക്കുന്നതിനും നിലവിൽ ഓപ്ഷനുകൾ ഉണ്ടെങ്കിൽ അവ ക്രമീകരിക്കുന്നതിനും സൗകര്യം ബുധനാഴ്‌ച വൈകിട്ട് അഞ്ചുവരെ വെബ്സൈറ്റിലെ "candidate portal' ൽ ലഭ്യമാണ്.
- ഏതാനും സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് ആർക്കിടെക്ചർ കോളേജുകളിലെ നിശ്ചിത ശതമാനം സീറ്റുകളിലെ കമ്യൂണിറ്റി/രജിസ്റ്റേർഡ് സൊ സൈറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ടയിലേക്കും ഈ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തും.
- ഈ വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ഈ ക്വോട്ടാ സീറ്റുകൾ ലഭ്യമായ കോളേജുകളിലേക്ക് (ലിസ്‌റ്റും വിശദാംശങ്ങളും വെബ്‌സൈറ്റിൽ) ഓപ്ഷ നുകൾ രജിസ്റ്റർ ചെയ്യണം.
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ
- എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻനിർബന്ധമാണ്
- ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ രണ്ടാംഘട്ട അലോട്ട്മെന്റിനായി പരിഗണിക്കപ്പെടണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ആദ്യഘട്ടത്തിൽ അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിന് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം. ഇത് നടത്താത്തവരെ രണ്ടാംഘട്ട അലോട്ട്മെന്റിന് പരിഗണിക്കില്ല.
- ഒന്നാംഘട്ട അലോട്ട്മെന്റിനെ തുടർന്ന് രണ്ടാംഘട്ടത്തിലേക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ഒന്നാംഘട്ടത്തൽ ലഭിച്ച അലോട്ട്മെന്റ് -നിലനിൽക്കും.
- ഫീസ് ആനുകൂല്യത്തിന് അർഹരായവരും ഹയർ ഓപ്ഷനുകൾ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം.