എന്താണ് ബ്ലോക്ക്ചെയിന്‍?
- ബ്ലോക്ക്ചെയിനിനെ ഡിസ്ട്രി ബ്യൂട്ടഡ് ഡിജിറ്റല്‍ ലഡ്ജര്‍ എന്നും വിളിക്കാറുണ്ട്. അനേകം കമ്പ്യൂട്ടറുകളിലായി പരന്നുകിടക്കുന്ന ഒരു ഡിജിറ്റല്‍ കണക്കു പുസ്തകമായി ഇതിനെ സങ്കല്‍പ്പിക്കാം. ഈ കണക്കു പുസ്തകത്തിലെ ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡിന് ബ്ലോക്ക് എന്നു പറയുന്നു. ഇത്തരത്തിലുള്ള പല ബ്ലോക്കുകള്‍ ചേര്‍ന്ന ചങ്ങലയാണ് ബ്ലോക്ക്ചെയിന്‍.
- അസംഖ്യം കമ്പ്യൂട്ടറുകള്‍ക്ക് ശൃംഖലയുടെ ഭാഗമാകാം.
- വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നത് ഈ കമ്പ്യൂട്ടറുകളിലെല്ലാമായിട്ടാണ്.
- കേന്ദ്രീകൃതമായ വിവരശേഖരം ഇല്ലാത്തതിനാല്‍ ഡേറ്റയ്ക്ക് ശക്തമായ സുരക്ഷിതത്വം ഉണ്ട്.
- ഓരോ ഇടപാടുകളും ഒരു ഹാഷ് മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ആര്‍ക്കും ഈ മൂല്യത്തില്‍ കൃത്രിമമായി മാറ്റംവരുത്താന്‍ കഴിയില്ല.
- ഓരോ പുതിയ ഇടപാടും മുമ്പുള്ള ഇടപാടിന്‍റെ തുടര്‍ച്ചയായാണ് രേഖപ്പെടുത്തിവയ്ക്കുന്നത് എന്നതിനാല്‍ സുതാര്യതയ്ക്കും ഉറപ്പുണ്ട്.
- 1991ലാണ് ഇത് കണ്ട് പിടിക്കപ്പെട്ടത്.
- കോവിഡാനന്തരം ഈ മേഖല നിർണ്ണായക റോൾ കയ്യടക്കും.
ബ്ലോക്ക്ചെയിനിന്‍റെ ഉപയോഗം:
- മേലെ സൂചിപ്പിച്ച മേഖലകള്‍ ഉള്‍പ്പെടെ ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്ന ഏതു രംഗത്തും ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കാം.
ലഭ്യമായ തൊഴിലുകള്‍:
ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യാരംഗത്തെ തൊഴിലുകള്‍ രണ്ടു തരത്തിലുള്ളവയാണ്.
- കോര്‍ ബ്ലോക്ക്ചെയിന്‍ ഡെവലപ്പര്‍
- ബ്ലോക്ക്ചെയിന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍
- ഒരു ബ്ലോക്ക്ചെയിനിന്‍റെ പൂര്‍ണമായ രൂപകല്‍പ്പനയും ആര്‍ക്കിടെക്ചര്‍ സിസ്റ്റം ഡെവലപ്മെന്‍റും പരിപാലനവും മറ്റുമാണ് കോര്‍ബ്ലോക്ക് ചെയിന്‍ ഡെവലപ്പറിന്‍റെ ബാധ്യതകള്‍. എന്നാല്‍ ഒരു ബ്ലോക്ക്ചെയിനില്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട തൊഴിലുകള്‍ ചെയ്യുന്നവരെയാണ് ബ്ലോക്ക്ചെയിന്‍ സോഫ്റ്റ്വെ യര്‍ ഡെവലപ്പര്‍ ആയി കണക്കാക്കാവുന്നത്.
വേണ്ട സാങ്കേതിക അറിവുകള്‍:
- ഡേറ്റസ്ട്രക്ച്ചര്‍, ക്രിപ്റ്റോഗ്രഫി, ബ്ലോക്ക്ചെയിന്‍ ആര്‍ക്കിടെക്ചര്‍, വെബ് ഡെവലപ്മെന്‍റ്, സ്മാര്‍ട്ട് കോണ്‍ട്രാക്ട് ഡെവലപ് മെന്‍റ് എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ ആര്‍ജ്ജിക്കുന്നത് ഈ രംഗത്ത് ഏറെ പ്രയോജനപ്രദമാകും.
അറിഞ്ഞിരിക്കേണ്ട ലാംഗ്വേജുകള്‍:
- സി++
- റൂബി
- സോളിഡിറ്റി
- പൈതോണ്‍
എവിടെ പഠിക്കാം
KBA (കേരള ബ്ലോക്ക് ചെയിൻ അക്കാദമി) കോഴ്സുകൾ
- സർട്ടിഫൈഡ് ബ്ലോക്ക് ചെയിൻ ബിസിനസ് പ്രഫഷനൽ
- സർട്ടിഫൈഡ് ബ്ലോക്ക് ചെയിൻ അസോസിയേറ്റ്
- സർട്ടിഫൈഡ് ബ്ലോക്ക് ചെയിൻ ആർക്കിടെക്ട്
- എഥേറിയം ഡവലപ്പർ
- ഹൈപ്പർലെഡ്ജർ ഫാബ്രിക് ഡവലപ്പർ
- കോർഡ ഡവലപ്പർ
മൂവാറ്റുപുഴ ക്രൈസ്റ്റ് കോളേജിൽ ഈ വർഷം മുതൽ BTech ബ്ലോക്ക് ചെയിൻ എഞ്ചിനീയറിങ്ങ് (4കൊല്ലം) തുടങ്ങുന്നുണ്ട്
കോഴ്‌സുകളെ പറ്റി കൂടുതൽ അറിയാനും രജിസ്റ്റർ ചെയ്യാനും താഴെ നൽകിയ ലിങ്ക് ഉപയോഗിക്കുക