2020-21 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
- പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്കായി ട്രയൽ അലോട്ട്മെന്റിനായി അപേക്ഷകർക്ക് 28.10.2020 വൈകുന്നേരം 5 മണിക്ക് മുമ്പായി കോഴ്‌സ്-കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
- 2019 പ്രവേശനത്തിലെ അവസാന റാങ്ക് നില സൈറ്റിൽ ലഭ്യമാണ്.
ഓപ്ഷനുകളിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?
2020-ലെ ബി.എസ്‌സി. നഴ്സിങ്, പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന്റെ ഭാഗമായി എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള റാങ്ക് പട്ടികകൾ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കോഴ്സ്-കോളേജ് പരിഗണിച്ചുള്ള ഓപ്‌ഷൻ രജിസ്ടേഷൻ lbsവെബ്സൈറ്റിൽ ആരംഭിച്ചു .
ട്രയൽ അലോട്ട്മെന്റ്
- ആദ്യ അലോട്‌മെൻറിനുമുമ്പായി ഒരു നിശ്ചിതസമയംവരെ വിദ്യാർഥികൾ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്‌മെൻറ് നടത്തുന്നതാണ്.
- ട്രയൽ അലോട്‌മെന്റിനുള്ള ഓപ്ഷനുകൾ ഒക്ടോബർ 28 വൈകീട്ട് അഞ്ചുവരെ നൽകാം.
- തങ്ങളുടെ സാധ്യതകൾ വിലയിരുത്താൻ ട്രയൽ അലോട്‌മെൻറ് സഹായകരമായിരിക്കും.
- എന്നാൽ, ട്രയൽ അലോട്‌മെൻറിൽ ലഭിക്കാവുന്ന ഒരു അലോട്‌മെൻറ് യഥാർഥ അലോട്‌മെൻറിൽ കിട്ടണമെന്നില്ല
- ട്രയൽ അലോട്‌മെൻറിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് തങ്ങളുടെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ (ഉള്ളവയുടെ ക്രമം മാറ്റുക, വേണ്ടാത്തവ ഒഴിവാക്കുക, പുതുതായി ചേർക്കേണ്ടവ ചേർക്കുക തുടങ്ങിയ നടപടികൾ) സമയമനുവദിക്കും.
- അതിനുശേഷമാകും യഥാർഥ അലോട്‌മെൻറ് പ്രഖ്യാപിക്കുക.
2019-ലെ റെഗുലർ അലോട്‌മെൻറിന്റെ അടിസ്ഥാനത്തിൽ BSc നഴ്സിംഗ് കോഴ്‌സിന്, വിവിധ സ്ഥാപനങ്ങളിൽ, ഓരോ കാറ്റഗറിയിലും അവസാനമായി അലോട്‌മെൻറ് ലഭിച്ചവരുടെ റാങ്ക് https://lbscentre.in-ൽ ലഭ്യമാണ്. അതുപരിശോധിച്ച് പ്രവേശനസാധ്യത വിലയിരുത്താം.