സൂക്ഷിക്കുക!!! നിങ്ങൾ നിരീക്ഷണത്തിലാണ്: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ അംഗമായാൽ പിടിവീഴും.
കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവയിൽ സൂക്ഷിക്കുക, ഇതുമായി ബന്ധപ്പെട്ട വാട്സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക, കുട്ടികളുടെ പോൺ വെബ്സൈറ്റുകൾ സന്ദർശിക്കുക എന്നിവയിലേർപ്പെടുന്നവർ സൂക്ഷിക്കുക നിങ്ങൾ സൈബർപോലീസിന്റെ നിരീക്ഷണത്തിലാണ്.
ഇന്റർപോൾ, National Center for Missing & Exploited Children (NCMEC) കേരള പൊലീസിന് കീഴിലുള്ള Countering Child Sexual Exploitation (CCSE) എന്നീ ഏജൻസികളാണ് ഇത്തരം വെബ്സൈറ്റുകളും ഗ്രൂപ്പുകളും നിരീക്ഷിക്കുന്നത്. പിടികൂടിയാൽ ജാമ്യമില്ലാവകുപ്പ് പ്രകാരം നടപടി നേരിടേണ്ടിവരും.
18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയോ പെൺകുട്ടികളുടെയോ ലൈംഗിക ദൃശ്യങ്ങളോ നഗ്നദൃശ്യങ്ങളോ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ തുടങ്ങിയവയിൽ സൂക്ഷിക്കുന്നതും അത്തരം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലോ അല്ലാതെയോ പ്രചരിപ്പിക്കുന്നതും വെബ്‌സൈറ്റുകൾ സന്ദർശിക്കുക, അശ്‌ളീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുക, അപ്‌ലോഡ് ചെയ്യുക തുടങ്ങിയ പ്രവർത്തികളും ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാകുന്നതും കുറ്റകരമാണ്
നിയമ നടപടികൾ:
- IT ആക്ട് 67 (ബി ), പോക്സോ ആക്ട് സെക്ഷൻ 15 എന്നിവ പ്രകാരമാണ് ചൈൽഡ് പോണോഗ്രാഫിക് പോലീസ് കേസ് എടുക്കുന്നത്.
- പോക്സോ ആക്ട് പ്രകാരം ജാമ്യമില്ലാത്ത കേസിൽ മൂന്നുവർഷം തടവും 5000 മുതൽ 10000 രൂപ വരെ പിഴ ഈടാക്കിയേക്കാം.
- ദൃശ്യങ്ങൾ പണത്തിനായോ അല്ലാതെയോ പങ്കുവച്ചാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കും.
- IT നിയമപ്രകാരം 10 ലക്ഷം വരെ പിഴയും ഏഴ് വർഷം വരെയും തടവും അനുഭവിക്കേണ്ടിവരും.