📢 പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ്: പുതിയ അപേക്ഷകൾ ഓൺലൈനായി നവംബർ 5 വരെ സമർപ്പിക്കാം
പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം
നവംബർ 5 വൈകിട്ട് 5 മണി വരെയാണ് പുതുക്കൽ/ പുതിയ അപേക്ഷാഫോമുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസരം വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്.
ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ(Renew application) എന്ന ഈ ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ അപ്ലൈ ഓൺലൈൻ എസ് ഡബ്ല്യു എസ് (Apply online-sws) എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
പ്രവേശനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി ക്യാൻഡിഡേറ്റ് ലോഗിനും ക്രിയേറ്റ് ക്യാൻഡിഡേറ്റ് ലോഗിൻ എസ് ഡബ്ലു എസ് (create candidate login-sws) എന്ന ലിങ്കിലൂടെ രൂപീകരിക്കണം.
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ എന്ന ലിങ്കിലൂടെ അപേക്ഷയിലെ പിഴവുകൾ തിരുത്തി പ്രസിദ്ധപ്പെടുത്തുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
📢 PG Diploma in Tourism and Public Relations Management at KITTS Study Centre - Ernakulam
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിറ്റ്സിന്റെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ) എസ്ആർഎം റോഡിലുള്ള എറണാകുളം സെന്ററിൽ ഒരു വർഷത്തെ പിജിഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്സിലേക്ക് പ്രവേശനത്തിന് 30വരെ അപേക്ഷിക്കാം. 04842401008
📢 BBA & MBA in Culinary Art at Indian Culinary Institute Noida (UP) / Tirupati
കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിൽ തിരുപ്പതിയിലും നോയിഡയിലും പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിബിഎ, എംബിഎ കോഴ്സിലേക്ക് 15വരെ അപേക്ഷിക്കാം.
- ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ ബിരുദമാണ് എംബിഎക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
- 🌀 www.ici.nic.in
- 🌀 www.thims.gov.in
📢 നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഭ ടിവിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഭാ ടി.വിയിൽ റിസർച്ച് അസിസ്റ്റന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ളവരും 25നും 45നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ഇ-മെയിലിലോ (sabhatv@niyamasabha.nic.in) നവംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
വിശദവിവരങ്ങൾക്ക്:
📢 പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് 5 ന്
ഗവൺമെന്റ്/ഗവൺമെന്റ്-എയ്ഡഡ്/ഐഎച്ച്ആർഡി/സ്വാശ്രയ പോളിടെക്‌നിക് കോളേജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും.
ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ്/ ഗവൺമെന്റ്-എയ്ഡഡ്/ഐഎച്ച്ആർഡി പോളിടെക്‌നിക്കിൽ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടണം.
നേരത്തെ രജിസ്റ്റർ ചെയ്ത് താൽക്കാലിക പ്രവേശനം നേടിയവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. അവർക്ക് ഉയർന്ന ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭ്യമാകുന്ന മുറയ്ക്ക് അതത് സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുത്താൽ മതിയാകും.
ഇതുവരെ 5356 പേർ പ്രവേശനം നേടുകയും 8379 പേർ താൽക്കാലികമായി പ്രവേശനം നേടുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ നവംബർ 10ന് വൈകിട്ട് നാലുമണിക്ക് മുമ്പ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കണം.
📢 കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റസിനായി study materials APP
- BA, Bsc, Bcom വിദ്യാർത്ഥികൾക്കായി പാഠഭാങ്ങളും വീഡിയോകളും ഷോർട്ട് നോട്ടുകളും pdf കളുമായി ഒരു ആപ്പ്
- 🌀 Downloads
📢 JAM 2021 application correction window open: Apply by November 10
- JAM 2021 application correction window has been opened by the Indian Institute of Science, Bangalore.
- All those candidates who would like to make corrections in the JAM application form 2021 can access the portal till November 10
- The JAM admit card 2021 is scheduled to be released on January 5, 2021.