സർക്കാരിന്റെ തൊഴിൽ നൈപുണിമികവ് വകുപ്പിന്റെ കീഴിലുള്ള കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (കെ.എസ്.ഐ.ഡി.) ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാലുവർഷം ദൈർഘ്യമുള്ള കോഴ്സിൽ 30 പേർക്ക് പ്രവേശനം നൽകും.
50 ശതമാനം സീറ്റ് കേരളത്തിൽനിന്നുള്ളവർക്കാണ്.
- രണ്ടുവർഷം പൊതുവായ അടിസ്ഥാനപഠനമാണ്.
- തുടർന്ന് പ്രൊഡക്ട്, കമ്യൂണിക്കേഷൻ, ടെക്സ്റ്റൈൽ, അപ്പാരൽ എന്നീ സവിശേഷ മേഖലകളിലൊന്നിലുള്ള ഡൊമൈൻ പഠനവും.
യോഗ്യത
- പ്ലസ്ടു/തുല്യ പരീക്ഷ 55 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
- സയൻസ്, ആർട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് സ്ട്രീംകാർക്ക് അപേക്ഷിക്കാം.
- അപേക്ഷകർക്ക് 2000-ലെ യു.സീഡ് സ്കോർ ഉണ്ടായിരിക്കണം.
പ്രായം
- ഉയർന്ന പ്രായം 20 വയസ്സ് (1.8.2000-നോ ശേഷമോ ജനനം).
- പട്ടികജാതി/വർഗ/ഒ.ബി.സി. വിഭാഗക്കാർക്ക് 23 വയസ്സ് (1.8.1997-നോ ശേഷമോ ജനനം).
അപേക്ഷിക്കുന്ന വിധം
- അപേക്ഷ www.ksid.ac.in ൽ ഓൺലൈനായി നവംബർ 16-നകം നൽകണം.
- പ്രോസ്പക്ടസ് വെബ്സൈറ്റിൽ.
- അപേക്ഷാഫീസ് 2000 രൂപ ഓൺലൈനായി അടയ്ക്കാം.
യു.സീഡ് 2020 സ്കോർ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തി അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കും.