ഡിസംബര്‍ 17 മുതല്‍ 10, 12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം.
ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയിലാണ് എത്തേണ്ടത്.
പ്രാക്ടിക്കല്‍ ക്ലാസുകളും ഡിജിറ്റല്‍ പഠനത്തെ അടിസ്ഥാനമാക്കിയുള്ള റിവിഷന്‍ ക്ലാസുകള്‍ക്കും തയ്യാറെടുപ്പുകള്‍ വേണമെന്നും നിര്‍ദേശം നല്‍കി.
ജനുവരി രണ്ടിന് 10ാം ക്ലാസിലേയും ജനുവരി 30ന് പ്ലസ് ടുവിലേയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കാന്‍ ക്രമീകരണം ഉണ്ടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സ്കൂളുകള്‍ എന്നാണ് തുറക്കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം 10, 12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ആലോചിക്കുന്നതിന്‍റെ ഭാഗമായാണ് അധ്യാപകരോട് സ്കൂളുകളിലെത്താന്‍ പറഞ്ഞത്.