കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ്‍ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുള്ളതിനാല്‍ ഡിസംബര്‍ 18 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമേ (ഡിസംബര്‍ 20ഉം 24 ഉം) ക്ലാസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ.
പത്താം ക്ലാസുകാര്‍ക്ക് ഡിസംബര്‍ 24 മുതല്‍ 27 വരെ ക്ലാസുകള്‍ ഉണ്ടാവില്ല. ഇവർക്ക് ഡിസംബര്‍ 18 മുതല്‍ ഒരു ക്ലാസ് അധികമായി നല്‍കും.
ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ ഡിസംബര്‍ 18-ന് ശേഷം ജനുവരി 4-ന് മാത്രമേ ഉണ്ടാകൂ.
പ്ലസ്‍വണ്‍ കുട്ടികള്‍ക്ക് ഡിസംബര്‍ 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും.
പ്ലസ് വണ്ണിന് ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി 4 മുതല്‍ ആയിരിക്കും.
ശനി, ഞായര്‍ ദിവസങ്ങളിലെ കിളിക്കൊഞ്ചല്‍, ഹലോ ഇംഗ്ലീഷ്, ലിറ്റില്‍കൈറ്റ്സ് പരിപാടികള്‍ അതേപ്രകാരം സംപ്രേഷണം ചെയ്യും.
ഡിസംബര്‍ 25 മുതല്‍ 27 വരെ ആര്‍ക്കും ക്ലാസുകള്‍ ഉണ്ടാവില്ല.
ഡിസംബര്‍ 28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും
സമയക്രമവും ക്ലാസുകളും തുടർച്ചയായി firstbell.kite.kerala.gov.inല്‍ ലഭ്യമാക്കുന്നതാണ്.
Tags:
EDUCATION