കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിലേക്ക് അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് 2 എക്സിക്യൂട്ടിവ് തസ്തികയിൽ 2000 ഒഴിവുകളിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ഒഴിവുകളുടെ വിശദ വിവരങ്ങൾ
- ജനറൽ 989
- EWS-113
- ഒബിസി-417
- എസ്സി-360
- എസ്ടി-121
ശമ്പള നിരക്ക്
- ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് "സി' നോൺ ഗസറ്റഡ് വിഭാഗത്തിൽപ്പെടുന്ന തസ്തികയുടെ ശമ്പള നിരക്ക് 44900-1,42,400 രൂപ
- അനുവദനീയമായ മറ്റ് കേന്ദ്ര ബത്തകളും ലഭ്യമാകും.
- ഇതിന് പുറമെ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്
- പെഷ്യൽ സെക്യൂരിറ്റി അലവൻസായി കിട്ടും.
യോഗ്യത
- അംഗീകൃത സർവകലാശാല ബിരുദധാരികൾക്ക്അപേക്ഷിക്കാം.
- കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
പ്രായപരിധി
- 18-27 വയസ്.
- ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 3 വർഷവും. പട്ടികജാതി/ വർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 5 വർഷവും മറ്റ് സംവരണ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ചട്ടപ്രകാരവും പ്രായപരിധിയിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
പരീക്ഷാ രീതി
- എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
- എഴുത്തു പരീക്ഷയിൽ ടയർ-1 കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയും ടയർ-2 ഡിസ്ക്രിപ്റ്റീവ്പരീക്ഷയും അടങ്ങിയിട്ടുണ്ട്.
- മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള ടയർ-1 പരീക്ഷയിൽ ജനറൽ അവയർനെസ് (പൊതുവിജ്ഞാനം) കാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ന്യൂമെറിക്കൽ/അനലിറ്റിക്കൽ/ലോജിക്കൽ എബിലിറ്റി റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ സ്റ്റഡീസ് മേഖലകളിൽനിന്നും 100 ചോദ്യങ്ങളുണ്ടാവും.
- ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം. ഒരു മണിക്കൂർ സമയം ലഭി ക്കും. ഉത്തരം തെറ്റിയാൽ കാൽ മാർക്ക് വീതം കുറയ്ക്കും.
- ടയർ-2 ഡിസ്ക്രിപ്റ്റീവ് പേപ്പറിൽ 50 മാർക്കിന്റെ ഉപന്യാസമെഴുത്ത്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, പ്രിസിറ്റിംഗ് എന്നിവ ഉൾപ്പെടും. ഒരു മണിക്കൂർ സമയം അനുവദിക്കും.
- ടയർ-3 വൃക്തിഗത അഭിമുഖം 100 മാർക്കിനാണ്.
- സൈക്കോമെട്രിക് അഭിരുചിപരീക്ഷകൾ അഭിമുഖത്തിൽപ്പെടും.
പരീക്ഷാ കേന്ദ്രങ്ങൾ
- കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷാ കേന്ദ്രങ്ങളാണ്.
- തമിഴ്നാട്ടിൽ ചെന്നെ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളിയും
- കർണാടകത്തിൽ ബൽഗാം, ബംഗളൂരു, ഹൂബ്ലി,ഗുൽബർഗ, മംഗളൂരു, മൈസൂർ എന്നിവയുമാണ്പരീക്ഷാകേന്ദ്രങ്ങളായി അനുവദിച്ചിട്ടുള്ളത്.
- മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ വരെ പരീക്ഷക്കാ
- യി തെരഞ്ഞെടുത്ത് ഓൺലൈൻ അപേക്ഷയിൽ കാണിക്കാം.
അപേക്ഷിക്കേണ്ട വിധം
- വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.mha.nic.in ൽ ലഭ്യമാകും.
- അപേക്ഷ ഓൺലൈനായി ജനുവരി 9നകം സമർപ്പിക്കാം.
- ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല