തമിഴ്നാട് സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ തൂത്തുക്കുടിയിലെ തമിഴ്നാട് മാരിടൈം അക്കാദമി (ടി.എൻ.എം.എ.) ആറുമാസം ദൈർഘ്യമുള്ള പ്രീ സീ ട്രെയിനിങ് (ജനറൽ പർപ്പസ് റേറ്റിങ്സ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.
കപ്പലിന്റെ ഡക്ക്, എൻജിൻ റൂം ജോലികളിൽ പരിശീലനം ലഭിക്കുന്നവരാണ് ജനറൽ പർപ്പസ് റേറ്റിങ്സ്കാർ. കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അംഗീകാരമുള്ള കോഴ്സാണിത്. ഫീസ് ഒന്നരലക്ഷം രൂപയാണ്.
അപേക്ഷകർ അവിവാഹിതരായിരിക്കണം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് 40 ശതമാനം മാർക്കുവാങ്ങി 10-ാം ക്ലാസ് ജയിച്ചവർ, അന്തിമവർഷ പരീക്ഷയിൽ 50 ശതമാനം മാർക്കുവാങ്ങി രണ്ടുവർഷ ഐ.ടി.ഐ. കോഴ്സ് ജയിച്ചവർ, സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് 40 ശതമാനം മാർക്കുവാങ്ങി 10-ാം ക്ലാസ് ജയിച്ച, ഡിപ്ലോമ/ഡിഗ്രിക്കാർ എന്നിവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസിൽ ഇംഗ്ലീഷിന് 40 ശതമാനം മാർക്കുവേണം.
10-ാം ക്ലാസ്/ഐ.ടി.ഐ. യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കുന്നവർ 2020 ജനുവരി ഒന്നിന് പതിനേഴരവയസ്സ് പൂർത്തിയാക്കണം. 25 വയസ്സ് കവിയരുത്.
അപേക്ഷിക്കുന്ന വേളയിൽ ഒറിജിനൽ പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടായിരിക്കണം. അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ www.tn.gov.in/tnma യിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡിസംബർ 19വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം tnma1998@gmail.com ലോ, സ്പീഡ്/രജിസ്റ്റേർഡ് പോസ്റ്റ്/കുറിയർ വഴി, ഡയറക്ടർ, തമിഴ്നാട് മാരിടൈം അക്കാദമി, 333, സൗത്ത് ബീച്ച് റോഡ്, തൂത്തുക്കുടി, തമിഴ്നാട് 628001 എന്ന വിലാസത്തിലോ ലഭിച്ചിരിക്കണം.
Tags:
EDUCATION