തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.) പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.
ഏറോസ്പേസ് എൻജിനിയറിങ്, ഏവിയോണിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഏർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ് എന്നീ വകുപ്പുകളിലാണ് അവസരം.
ഐ.ഐ.എസ്.ടി. ഫണ്ടിങ്ങോടെയും ബാഹ്യ ഫണ്ടിങ്ങോടെയും നടത്താവുന്ന ഗവേഷണങ്ങളുടെ മേഖലകളും വിശദാംശങ്ങളും //www.iist.ac.in ലെ അഡ്മിഷൻ ലിങ്കിൽ ലഭിക്കും.
പ്രായം
2020 ഡിസംബർ 29ന് 35 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാർഥിയുടെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രവേശന അർഹത നിർണയിക്കുക.
വിദ്യാഭ്യാസ യോഗ്യത
ഉയർന്ന വിദ്യാഭ്യാസയോഗ്യത എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് ആണെങ്കിൽ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാകണം മാസ്റ്റേഴ്സ് പഠിച്ചത്.
എൻജിനിയറിങ് പിഎച്ച്.ഡി.ക്ക് അപേക്ഷിക്കുന്ന ഈ വിദ്യാഭ്യാസയോഗ്യത ഉള്ളവർക്ക് ഗേറ്റ് കട്ട് ഓഫ് സ്കോർ ബാധകമല്ല.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായി സയൻസ്, ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/ സോഷ്യൽ സയൻസ് മാസ്റ്റേഴ്സ് ഉള്ളവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ ആയിരിക്കണം മാസ്റ്റേഴ്സ്.
മേഖലയ്ക്കനുസരിച്ച് നിശ്ചിത ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം.
അപേക്ഷിക്കേണ്ട വിധം
അപേക്ഷ https://www.iist.ac.in വഴി നൽകാം. ഐ.ഐ.എസ്.ടി. ഫണ്ടഡ് വിഭാഗം അപേക്ഷ ഡിസംബർ 29വരെയും എക്സ്റ്റേണൽ ഫണ്ടഡ് വിഭാഗം അപേക്ഷ ജനുവരി ആറുവരെയും അപേക്ഷ നൽകാം.
Tags:
EDUCATION