Trending

പത്ത് കഴിഞ്ഞാൽ പല വഴികൾ: സയൻസ് കിട്ടാത്തവർക്കും സയൻസിൽ ഉപരിപഠനം തേടാം



“പത്താം ക്ലാസ്സിൽ നിന്ന് പതിനൊന്നിൽ വരുമ്പോൾ വ്യക്തമായ ധാരണയോട് കൂടി വേണം ഇഷ്ട വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്”

  • സയൻസ് തിരഞ്ഞെടുത്തവർക്ക് രണ്ടു കൊല്ലം കഴിയുമ്പോൾ വേണെമെങ്കില്‍ Commerce, Humanities മേഖലയിലേക്ക് പോകാം.
  • പക്ഷേ, Commerce, മറ്റു സബ്ജക്റ്റുകള്‍ എടുത്താൽ, സയൻസ് അല്ലെങ്കിൽ ടെക്നോളജി മേഖലയിലേക്ക് പോകാൻ ചിലപ്പോൾ എങ്കിലും പറ്റാതെ വരും”.
  • ഇഷ്ട വിഷയം തിരഞ്ഞെടുക്കുന്നത് നമ്മുടെ കരിയറിനെ മുൻ നിർത്തി ആവണം, അല്ലാതെ എൻട്രൻസ് എഴുതാൻ ആവരുത്.
 കൊമേഴ്സ്, മറ്റു മേഖലകൾ ഒക്കെ പഠിച്ചവർക്ക് സയൻസ് ടെക്നോളജി മേഖലയിൽ എങ്ങനെ വരാം?
  • BCA, B.Sc. കമ്പ്യൂട്ടർ സയൻസ്, B.Sc. IT തുടങ്ങിയ കോഴ്സുകൾ എടുക്കുന്നതിന് പ്ലസ് ടു വിന് PCMB പഠിക്കണം എന്ന് നിർബന്ധം ഇല്ല. ഇതിന് ശേഷം MCA, M.Sc. കമ്പ്യൂട്ടർ സയൻസ് ഒക്കെ പഠിക്കാൻ സാധിക്കും. ഇതിന്റെ ഒക്കെ കൂടെ (ഇനി ഇത് ഡിഗ്രീ കോഴ്സ് എടുത്താലും) പഠിക്കാവുന്നതാണ്‌ സൈബർ സെക്യുരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ അസാധ്യ അവസരങ്ങൾ ഉള്ള മേഖലകൾ.

  • ഇനി കുറച്ചു ഗെയിമിംഗ്, ഡിസൈനിംഗ് ഒക്കെ താൽപര്യം ഉളളവർ ആണെങ്കില്‍ Bachelor or Design (B. Des) കോഴ്സുകൾ നിരവധി ആണ്. മീഡിയയിൽ താൽപര്യം ഉള്ളവർക്ക് അങ്ങനെയും അനവധി മേഖലകൾ ലഭ്യമാണ് 
  • ഇനി കൊമേഴ്സ്, ഹ്യുമാനിറ്റീസ് പഠിച്ചവർക്ക് നഴ്സ് ആകണമെങ്കിൽ പല യൂണിവേഴ്സിറ്റികളിലും GNM (General Nursing & midwifery) പഠിക്കാം.  അതിനു ശേഷം PB. BSc.(Post Basic B.Sc.) പഠിച്ച് B.Sc. Nursing ന് equivalence ആക്കാം! അതുപോലെ തന്നെ BSW (Bachelor of Social Work), MSW (Master of Social Work) തുടങ്ങിയവ.
  • പല University കളിലും ഇന്ന് Choice based credit system established ആയിട്ടുണ്ട്, International University യിൽ കാലങ്ങൾ ആയി ഇതൊക്കെ ഉണ്ട്. 
  • പുതിയ ഒരുപാട് നല്ല മാറ്റങ്ങൾ പുതിയ നാഷണൽ എഡ്യൂക്കേഷൻ പോളിസിയിൽ പറഞ്ഞിട്ടും ഉണ്ട്. ഇതൊക്കെ മനസ്സില്ലാമനസോടെ, കൊമേഴ്സ് ഹ്യുമാനിറ്റീസ് ഒക്കെ എടുത്തവർക്ക് വേണ്ടി പറഞ്ഞത് ആണ്.

  • ഇനി ഇത് ഇഷ്ടത്തോടെ എടുത്തവർക്ക് കൊമേഴ്സ്, മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി തുടങ്ങി എണ്ണിയാൽ തീരാത്ത മേഖലകളിൽ അവസരങ്ങൾ നിരവധി ആണ്.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...