Trending

സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഏഷ്യൻ ഗ്രാജുവറ്റ് സ്റ്റുഡൻ്റ് ഫെല്ലോഷിപ്പ്



ഏഷ്യൻ രാജ്യങ്ങളിൽ (സിംഗപ്പൂർ ഒഴികെ) ഫുൾടൈം എം.എ, പി.എച്ച്.ഡി. പ്രോഗ്രാമുകൾ ചെയ്യുന്നവർക്ക്  ഏഷ്യൻ ഗ്രാജുവറ്റ് സ്റ്റുഡൻ്റ് ഫെല്ലോഷിപ്പ് - ന് അപേക്ഷിക്കാം.


ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് , സൗത്ത് ഈസ്റ്റേൺ വിഷയങ്ങളിൽ പഠിക്കുന്നവർക്കാണ് 2021 ജൂലായ് 12-16 കാലയളവിൽ ഓൺലൈനായി നടക്കുന്ന "16-ാം സിംഗപ്പൂർ ഗ്രാജുവറ്റ് ഫോറം ഓൺ സൗത്ത് ഈസ്റ്റ്‌ ഏഷ്യ സ്റ്റഡീസ്" - ലേക്ക് പേപ്പർ/പ്രസൻ്റേഷൻ എന്നിവയ്ക്ക് അപേക്ഷിക്കുവാൻ അവസരം.


ഫോറം ചർച്ച ചെയ്യുന്ന പ്രമേയങ്ങൾ: ഏഷ്യൻ ഡൈനാമിക്സ് ഓഫ് റിലിജിയൺ, പൊളിറ്റിക്സ്, ഇക്കോണമി, ജൻഡർ, കൾച്ചർ, ലാംഗ്വേജ്, മൈഗ്രേഷൻ, അർബനിസം, സയൻസ് & ടെക്നോളജി, ഐഡൻ്റിറ്റീസ്, പോപ്പുലേഷൻ, സോഷ്യൽ ചേഞ്ച്.


പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർ 2021 മെയ് 21 നകം അവരുടെ പേപ്പറുകളുടെ. ഡ്രാഫ്ട് നൽകേണ്ടിവരും. വിശിഷ്ടാംഗവുമായി നടത്തേണ്ട സംവാദങ്ങൾക്കായി, പേപ്പർ, ഒരു പ്രാദേശിക മെൻ്ററുമായി പങ്കു വയ്ക്കും. തുടർന്ന് 4000-5000 വാക്കുകളിൽ ഉള്ള സമ്പൂർണ പേപ്പർ, 2021 ജൂൺ 23 നകം സമർപ്പിക്കണം. ജൂലായിൽ നടക്കുന്ന പ്രോഗ്രാമിൽ വിദഗ്ധാംഗം, തൻ്റെ ഗവേഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രസൻ്റേഷൻ നടത്തണം. ഇതിനകം പ്രസിദ്ധകരീക്കത്തതായിരിക്കണം പേപ്പർ. പ്രസൻ്റേഷൻ മറ്റെവിടെയും അവതരിപ്പിക്കാത്തതായിരിക്കണം.


തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ലൈബ്രറി, കംപ്യൂട്ടർ റിസോഴ്സസ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം, വ്യത്യസ്ത മേഖലകളിലെ വിദഗ്ധരുടെ വെബാനാറുകളിൽ പങ്കെടുക്കാൻ അവസരം, അപേക്ഷാർത്ഥിയുടെ ഗവേഷണ മേഖലയിൽ ഒരു മെൻ്ററുടെ / അഡ്വൈസറുടെ മാർഗനിർദ്ദേശം, അന്താരാഷ്ട്ര സ്കോളർമാർ, സീനിയർ സൗത്ത് ഈസ്റ്റ് ഏഷ്യ സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ മുന്നിൽ അപേക്ഷാർത്ഥിക്ക് തൻ്റെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം എന്നിവ ലഭിക്കാം. ഏതാനും പേർക്ക്, ഇംഗ്ലീഷ് അക്കാദമിക് രചനയിലെ, രണ്ടാഴ്ച ദൈർഘ്യമുള്ള, സമഗ്രമായ ഒരു ഓൺലൈൻ കോഴ്സിൽ പങ്കെടുക്കാനും അവസരം ലഭിക്കും.


അപേക്ഷ ഇംഗ്ലീഷിൽ തയ്യാറാക്കണം. അപേക്ഷാ ഫോം, പേപ്പർ പ്രപ്പോസൽ, റിസർച്ച് പ്രപ്പോസൽ, തിസിസ് സൂപ്പർവൈസറിൽ നിന്നുമുള്ള റക്കമഡേഷൻ ലറ്റർ എന്നിവയടങ്ങുന്നതാകണം അപേക്ഷ. ഇവയുടെ സോഫ്ട് കോപ്പി, 2020 ഡിസംബർ 25 നകം ലഭിക്കത്തക്കവിധം aritm@nus.edu.sg എന്ന മെയിലിൽ അയയ്ക്കണം.


വിശദാംശങ്ങൾക്ക്, https://ari.nus.edu.sg യിൽ 'ഇവൻ്റ്സ് ' ലിങ്കിൽ ഉള്ള പ്രോഗ്രാം ലിങ്ക് കാണണം.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...