Trending

ചെയിൻ സർവേ കോഴ്‌സിന് ജനുവരി 30 വരെ അപേക്ഷിക്കാം


സർവേ വകുപ്പ് നടത്തുന്ന ചെയിൻ സർവേ (ലോവർ) കോഴ്‌സിന് ജനുവരി 30 വരെ അപേക്ഷിക്കാം. 

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളിലായാണ് മൂന്നു മാസം വീതം ദൈർഘ്യമുള്ള കോഴ്‌സ് സംഘടിപ്പിക്കുന്നത് . അപേക്ഷകൾ 30നു മുമ്പ്‌ തിരുവനന്തപുരം വഴുതക്കാട്ടെ സർവേ ഡയറക്ടർ ഓഫീസിൽ എത്തിക്കണം. അപേക്ഷാ ഫോമും വിശദാംശവും www.dslr.kerala.gov.in ൽ ലഭിക്കും.

എസ്എസ്എൽസിയോ തത്തുല്യമായ പരീക്ഷയോ പാസായ 35 വയസ്സ്‌ പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. പിന്നോക്ക സമുദായക്കാർക്ക് 38 വയസ്സും പട്ടികജാതി–-പട്ടികവർഗക്കാർക്ക് 40 ഉം ആണ് ഉയർന്ന പ്രായപരിധി. പ്രായം 2020 സെപ്തംബർ ഒന്നുവച്ചാണ് കണക്കാക്കേണ്ടത്.


അപേക്ഷയിടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:

  • ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ എസ്എസ്എൽസി ബുക്കിന്റെ ശരി പകർപ്പ്ജാ
  • തി സർട്ടിഫിക്കറ്റ് (പട്ടികജാതി–- പട്ടികവർഗക്കാർക്കുമാത്രം)
  • ഗസറ്റഡ് ഉദ്യോഗസ്ഥനിൽനിന്ന്‌ ആറു മാസത്തിനകം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (അസ്സൽ)
  • ജില്ല തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സർട്ടിഫിക്കറ്റ് (അസ്സൽ) 


അപേക്ഷ അയക്കുന്ന കവറിനു പുറത്ത് ‘സർവേ സ്‌കൂളിൽ ചേരുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. 

വിലാസം: ഡയറക്ടർ, സർവേ ആൻഡ് ലാൻഡ്‌ റെക്കൊഡ്‌സ്, വഴുതക്കാട്, തിരുവനന്തപുരം.

DOWNLOAD

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...