Trending

SSLC March 2021: ICT പരീക്ഷാ ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു



 പത്താം ക്ലാസിലെ പൊതു പരീക്ഷയ്‌ക്കുള്ള  ഐസിടി പ്രായോഗിക പരീക്ഷയുടെ ചോദ്യബാങ്ക് പ്രസിദ്ധപ്പെടുത്തി. ഐസിടിക്ക് 50ൽ 10 സ്കോർ നിരന്തര മൂല്യനിർണയത്തിനും 40 സ്കോർ പ്രായോഗിക പ്രവർത്തനങ്ങൾക്കുമാണ്‌ നിശ്ചയിച്ചിട്ടുണ്ട്.


ഡിസൈനിങ്ങിന്റെ ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈതൺ ഗ്രാഫിക്സ്, ചലന ചിത്രങ്ങൾ എന്നീ നാല് അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനം അടങ്ങുന്ന ചോദ്യബാങ്കും പരിശീലിക്കുന്നതിനുള്ള റിസോഴ്സുകളും കൈറ്റിന്റെ www.kite.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാക്കിയതായി ‌ സിഇഒ കെ  അൻവർ സാദത്ത് അറിയിച്ചു.


പ്രത്യേക സോഫ്റ്റ്‌വെയർ വഴി നടത്തുന്ന ഐടി പ്രായോഗിക പരീക്ഷയിൽ നാല് മേഖലയിൽനിന്ന്‌ കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖല തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന രണ്ട് മേഖലയിൽനിന്ന് ദൃശ്യമാകുന്ന രണ്ട് ചോദ്യത്തിൽ ഓരോന്ന് വീതമാണ് കുട്ടി ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്കോർ വീതം 40 സ്കോറാണ് ലഭിക്കുക. അവശേഷിക്കുന്ന 10 സ്കോർ പ്രായോഗിക പ്രവർത്തനങ്ങൾ പരിശീലിക്കുന്ന വേളയിൽ നിരന്തര മൂല്യനിർണയം നടത്തും.


ഫെബ്രുവരി ആദ്യവാരംതന്നെ ഐസിടി പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. പ്രായോഗിക പരീക്ഷയ്‌ക്കുള്ള ഡെമോ സേഫ്റ്റ്‌വെയർ ജനുവരി അവസാനത്തോടെ കൈറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും. കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധവും ആത്മവിശ്വാസത്തോടെയും പരിശീലിക്കാനും പരീക്ഷയെഴുതാനും കഴിയുന്നവിധം എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.


DOWNLOAD

App Inventor Resources
SSLC IT Practical Questions - Malayalam SSLC IT Practical Questions - English
SSLC IT Practical Questions - Tamil SSLC IT Practical Questions - Kannada
SSLC IT Practical Resources |STD 10 IT Examination 2021- Key focus portions


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...