Trending

UGC : അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക് കരട് നിയമം പുറത്തിറക്കി



യുജിസി പുതുതായി നടപ്പാക്കുന്ന അക്കാദമിക്‌ ക്രെഡിറ്റ്‌ബാങ്ക്‌ ( അക്കാദമിക്‌ ബാങ്ക്‌ ഓഫ്‌ ക്രെഡിറ്റ്‌–- എബിസി) നിയമനിർമാണത്തിന്റെ കരട്‌ ചട്ടങ്ങൾ യുജിസി പുറത്തിറക്കി. 

അക്കാദമിക ക്രെഡിറ്റ്‌ ബാങ്ക്‌ സ്‌കീം തയ്യാറാക്കാൻ നേരത്തെ വിദഗ്‌ധസമിതിക്ക്‌ രൂപംനൽകിയിരുന്നു. സമിതി നിർദേശങ്ങൾകൂടി പരിഗണിച്ചാണ്‌ ‘അക്കാദമിക്‌ ക്രെഡിറ്റ്‌  ബാങ്കിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തനങ്ങളും റെഗുലേഷൻ–- 2021’ കരട്‌ യുജിസി പ്രസിദ്ധീകരിച്ചിത്‌.

ബിരുദതലം മുതൽ ക്രെഡിറ്റ്‌ ബാങ്ക്‌ വരുന്നതോടെ വിദ്യാർഥികൾക്ക്‌ സ്വതന്ത്ര പഠനം ഉറപ്പാക്കുമെന്നാണ്‌ യുജിസി വാഗ്‌ദാനം. ബിരുദ വിദ്യാർഥിക്ക്‌ ജയിക്കാൻ വേണ്ടത്‌ 120 ക്രെഡിറ്റാണ്‌. എന്നാൽ, 40 ക്രെഡിറ്റ്‌ നേടിയശേഷം പഠനം നിർത്തിയാലും ലഭിച്ച ക്രെഡിറ്റ്‌ യുജിസിയുടെ ക്രെഡിറ്റ്‌ ബാങ്കിൽ നിക്ഷ്‌പ്‌തമായിരിക്കും. എത്രകാലം കഴിഞ്ഞ്‌ പഠനം പുനരാരംഭിച്ചാലും നേരത്തെ ലഭിച്ച ക്രെഡിറ്റ്‌ ബാങ്കിൽ സംഭരിക്കപ്പെട്ടിരിക്കും. കൂടാതെ ഇന്റർ /മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ കൂടുതലായി അവതരിപ്പിക്കുന്നതിനും ക്രെഡിറ്റ്‌ ബാങ്ക്‌ പ്രേരണയാകും.

ഡിപ്ലോമ കോഴ്‌സുകളിൽ നിശ്ചിത ക്രെഡിറ്റ്‌ നേടിയ വിദ്യാർഥിക്ക്‌ ആ ക്രെഡിറ്റിന്റെ ബലത്തിൽ ബിരുദ കോഴ്‌സുകൾ വേഗത്തിൽ പൂർത്തിയാക്കാനും അവസരം നൽകുമെന്നും യുജിസി പറയുന്നു. 

വിദ്യാർഥികൾക്ക്‌ കോഴ്‌സോ, കോളേജുകളോ, യൂണിവേഴ്‌സിറ്റി തന്നെയൊ ഇഷ്ടാനുസരണം മാറാനുള്ള സ്വാതന്ത്ര്യവും ക്രെഡിറ്റ്‌ ബാങ്ക്‌ സിസ്‌റ്റം അനുവദിക്കുന്നു. ആദ്യം പഠിച്ച സ്ഥാപനത്തിലെ ക്രെഡിറ്റ്‌ പുതിയ പഠനകേന്ദ്രത്തിലേക്ക്‌ ട്രാൻസ്‌ഫർ ചെയ്യാനുമാകും. നിയത്തിന്റെ കരട്‌   വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. അഭിപ്രായം  abcregulations2021@gmail.com എന്ന ഇ മെയിലിലേക്ക് അയക്കാം 





Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...