Trending

ട്രാവൽ & ടൂറിസം മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ IITTM കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


ട്രാവൽ–ടൂറിസം മേഖലയിൽ രാജ്യത്തെ ശ്രദ്ധേയമായ സ്ഥാപനമാണ്.  IITTM  എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന Indian Institute of Tourism and Travel Management.

  •  കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള  ഐഐടിടിഎമ്മിലെ കോഴ്സുകൾ മികച്ച തൊഴിൽ സാധ്യത ഉള്ളവയാണ്
  • ഗ്വാളിയോർ, ഗോവ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നിവിടങ്ങളിൽ IITTM ക്യാമ്പസുകൾ പ്രവർത്തിക്കുന്നു. 


പ്രധാന കോഴ്സുകൾ

1) ബിബിഎ (ടൂറിസം & ട്രാവൽ)

  • 50% എങ്കിലും മാർക്കോടെ പ്ലസ്ടൂ ജയിച്ചവർക്കും ഇപ്പോൾ 12ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 
  • 22 വയസ് കവിയരുത്. പട്ടിക വിഭാഗങ്ങൾക്കും  ഭിന്നശേഷി വിഭാഗക്കാർക്കും  27 വയസു വരെ അപേക്ഷിക്കാം 
  • സിലക്‌‌ഷന്റെ ഭാഗമായി എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നി‌വയുണ്ട്. 
  • ഗ്വാളിയോർ, ഗോവ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നീ 4 ക്യാമ്പസുകളിലുമായി മൊത്തം 375 സീറ്റുകൾ ഉണ്ട്
  • 280,000 രൂപയോളം പഠന ചെലവ് വരും

2)  എംബിഎ (ടൂറിസം & ട്രാവൽ മാനേജ്മെന്റ്)

  • 50% എങ്കിലും മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 
  • 27 വയസ് കവിയരുത്.പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്കും 30 വയസും. 
  • ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 
  • MAT, CAT, CMAT, XAT, GMAT, ATMA ഇവയൊന്നിലെ സ്കോറില്ലാത്തവർ, സർവകലാശാലയുമായിച്ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷയെഴുതണം. 
  • ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നി‌വയുമുണ്ട്. 
  • ഗ്വാളിയോർ, ഗോവ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നീ 5 ക്യാമ്പസുകളിലായി 750 സീറ്റുകൾ ഉണ്ട്
  • 340,000  രൂപ  പഠന ചെലവ് വരും


MBA, BBA പ്രവേശനത്തിനായി  ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 21 May 2021

BBA, MBA കോഴ്സുകളുടെ പ്രവേശന പരീക്ഷാ തിയതി :    6 June 2021

 കൂടുതൽ വിവരങ്ങൾക്ക്:   www.iittm.ac.in 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...