Trending

സംസ്ഥാനത്തെ 27 കോളേജുകളിലായി 25 പുതിയ കോഴ്‌സുകള്‍ക്ക് അനുമതി

 


സംസ്ഥാനത്തെ നാല് സർവകലാശാലകളിലെ 27 സർക്കാർ, എയ്ഡഡ് കോളേജുകളിലായി 25 പുതിയ കോഴ്സുകൾക്ക് അനുമതി. കേരള, മഹാത്മാഗന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ കോളേജുകൾക്കാണ് ഈ അക്കാദമിക വർഷം പുതിയ കോഴ്സുകൾ അനുവദിച്ചത്. 

പരമ്പരാഗത കോഴ്സുകൾക്കൊപ്പം പുതുതലമുറ, ഇന്റർഡിസിപ്ലിനറി കോഴ്സുകൾക്കും അനുമതിയുണ്ട്.

കോഴ്സുകൾക്കായി 2025 വരെ പുതിയ തസ്തികകൾ സൃഷ്ടിക്കാനാവില്ല. നിലവിലെ അധ്യാപകരെ ഉപയോഗിച്ചു മാത്രമേ കോഴ്സുകൾ നടത്താനാകൂ

മാനന്തവാടി ഗവൺമെന്റ് കോളേജ്, കൽപ്പറ്റ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ B.Sc Physics ആരംഭിക്കും. 

കൽപ്പറ്റ എൻ.എം.എസ്.എം. കോളേജ്, ശാന്തൻപാറ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ Chemistry ബിരുദ കോഴ്സുകൾ ആരംഭിക്കും. 

മൂന്നാർ ഗവൺമെന്റ് കോളേജിൽ B.Sc Botony ക്ക് അനുമതിയുണ്ട്.

ആലപ്പുഴ സെയ്ന്റ് ജോസഫ്സ് വനിതാ കോളേജ് എം.എസ് സി. കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്

കായംകുളം എം.എസ്.എം. കോളേജ് എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻഡേറ്റാ അനലിറ്റിക്സ്

കൊട്ടാരക്കര സെയ്ന്റ് ഗ്രിഗോറിയോസ് കോളേജ് എം.എസ് സി. സുവോളജി വിത്ത് സ്പെഷ്യലൈസേഷൻ ഓൺ ബയോസിസ്റ്റമാറ്റിക്സ് ആൻഡ് ബയോ ഡൈവേസിറ്റി 

പത്തനാപുരം സെയ്ന്റ് സ്റ്റീഫൻസ് കോളേജ് എം.എസ് സി. ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി ആൻഡ് എത്ത്നോ ഫാർമക്കോളജി

എസ്.എൻ. കോളേജ് ചെങ്ങന്നൂർഎം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആന്റ് ഡേറ്റാ സയൻസ്)

സെയ്ന്റ് സിറിൾസ് കോളേജ് വടക്കടത്തുകാവ് ചെങ്ങന്നൂർ ബി.എസ്സി. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകൾക്ക് അനുമതിയുണ്ട്.

തോന്നയ്ക്കൽ ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ് സി. ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ് ആരംഭിക്കും. 

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ബി.ബി.എ. ലോജിസ്റ്റിക്സിന് അനുമതി നൽകി. 

ചാത്തന്നൂർ എസ്.എൻ. കോളേജ് എം.എസ് സി. കെമിസ്ട്രി

എടക്കൊച്ചി അക്വിനാസ് കോളേജ്എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് 

റാന്നി സെയ്ന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് എം.എസ്സി ഇൻ കംപ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് 

പാമ്പനാർ എസ്.എൻ. ആർട്സ് ആൻഡ് സയൻസ് കോളേജ് ബി.എ. ഇക്കണോമിക്സ്

നെടുങ്കണ്ടം എം.ഇ.എസ്. കോളേജ് എം.എ. ഇക്കണോമിക്സ്

എടത്തല അൽഅമീൻ കോളേജ് എം.എസ് സി കംപ്യൂട്ടർ സയൻസ് (ഡേറ്റ അനലറ്റിക്സ്)

മണർക്കാട് സെയ്ന്റ് മേരീസ് കോളേജ് എം.എ. ഹിസ്റ്റോറിക്കൽ സ്റ്റഡീസ്

എസ്.എൻ. ആർട്സ് ആൻഡ് സയൻസ് കോളേജ് കുമരകം എം.എ. ഇക്കണോമിക്സ്

ആതവനാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങൾ ആർട്സ് ആൻഡ് സയൻസ് കോളേജ് എം.എസ് സി. സൈക്കോളജി

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് എം.എ. അൾട്ടർനേറ്റീവ് ഇക്കണോമിക്സ്

സുന്നിയ്യ അറബിക് കോളേജ് കോഴിക്കോട് ബി.എസ്സി ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ മാർക്കറ്റിങ

റൗസത്തുൽ ഉലൂം അറബിക് കോളേജ് കോഴിക്കോട് ബി.എ. ഇംഗ്ലീഷ് ആൻഡ് ക്രിയേറ്റീവ് റൈറ്റിങ്

ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് കൊയിലാണ്ടി എം.കോം. ഫോറിൻട്രേഡ്, 

MES. കോളേജ് പൊന്നാനി B.Sc Botony എന്നീ കോഴ്സുകൾക്കാണ് അനുമതി നൽകിയത്.








Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...