Trending

സൈകോളേജിയിൽ മാസ്റ്റേഴ്സ് ബിരുദം: കേരളത്തിലെ പഠന സാധ്യതകൾ

 


കേരളത്തിലെ വിവിധ സർവകലാശാലകളിലെ പഠനവകുപ്പുകൾ/അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിൽ സൈക്കോളജി/അനുബന്ധ മാസ്റ്റേഴ്സ് പ്രോഗ്രാം നടക്കുന്നുണ്ട്.

മാസ്റ്റേഴ്സ് പ്രവേശനത്തിന് കേരളത്തിൽ പൊതുവായ ഒരു വിദ്യാഭ്യാസ മാനദണ്ഡങ്ങളില്ല. ഓരോ സ്ഥാപനങ്ങളിലും വ്യത്യസ്തമായ യോഗ്യതകളാണുള്ളത്.

ഓരോ സർവകലാശാലയുടെയും അവയിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങലിലെയും കോഴ്സുകളും യോഗ്യതയും പരിചയപ്പെടാം

കേരള സർവകലാശാല

  • കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്പസിലെ സൈക്കോളജി പഠനവകുപ്പിൽ നടത്തുന്ന കോഴ്സ് എം.എസ്സി. അപ്ലൈഡ് സൈക്കോളജി 
  • യോഗ്യത:സൈക്കോളജിയിൽ ബി.എ./ബി.എസ്സി. ബിരുദം വേണം.
  • അഫിലിയേറ്റഡ് കോളേജുകളിലെ എം.എസ്സി. സൈക്കോളജി, എം.എസ്സി. കൗൺസലിങ് സൈക്കോളജി പ്രോഗ്രാമുകൾ
  • യോഗ്യത: സൈക്കോളജിയിലെ ബി.എ./ബി.എസ്സി. ബിരുദം അല്ലെങ്കിൽ സൈക്കോളജി/ആനിമൽ ബിഹേവിയർ/ആനിമൽ ഓർ ഹ്യൂമൻ ഫിസിയോളജി/ചൈൽഡ് ഡെവലപ്മെന്റ്/ കൗൺസലിങ് എന്നിവയിലൊരു പേപ്പറെങ്കിലും പഠിച്ചിട്ടുള്ള മറ്റു വിഷയങ്ങളിലെ ബിരുദം വേണം. 
  • കേരള സർവകലാശാലയുടെ/കേരള സർവകലാശാല അംഗീകരിച്ച, സൈക്കോളജി/കൗൺസലിങ്ങിലെ ഒരുവർഷത്തെ ഡിപ്ലോമയോ ബി.എഡ്. ബിരുദമോ അധിക യോഗ്യതയായുള്ള ബിരുദധാരികൾക്കും അപേക്ഷിക്കാം.

മഹാത്മാഗാന്ധി സർവകലാശാല
  • മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളേജുകളിൽ സൈക്കോളജി എം.എസ്സി.ക്ക് സൈക്കോളജി/റീഹാബിലിറ്റേഷൻ സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
  • എം.ജി. സർവകലാശാലയുടെ പഠനവകുപ്പിലെ എം.എസ്സി. സൈക്കോളജി പ്രോഗ്രാമിലേക്ക് ഏതു വിഷയത്തിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

  • കാലിക്കറ്റ് സർവകലാശാല പഠനവകുപ്പ്: എം.എസ്സി. അപ്ലൈഡ് സൈക്കോളജി പ്രോഗ്രാം
  • യോഗ്യത: സൈക്കോളജിയിലെ ബി.എ./ബി.എസ്സി.

  • അഫിലിയേറ്റഡ് കോളേജുകൾ: കോഴ്സ്: എം.എസ്സി. ക്ലിനിക്കൽ സൈക്കോളജി
  • യോഗ്യത: സൈക്കോളജി ബി.എ./ബി.എസ്സി.,എം.എസ്സി. സൈക്കോളജി-ബി.എസ്സി. സൈക്കോളജി.

കണ്ണൂർ സർവകലാശാലാ
  • കണ്ണൂർ സർവകലാശാലാ പഠനവകുപ്പിൽ നടക്കുന്ന ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി കോഴ്സ്‌ലേക്ക് ഏതു വിഷയത്തിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
  • അഫിലിയേറ്റഡ് കോളേജിലെ എം.എസ്സി. കൗൺസലിങ് സൈക്കോളജി കോഴ്സിന് ഏതു വിഷയത്തിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...