Trending

ജോലി സാധ്യതകളുമായി മെഡിക്കൽ സ്ക്രൈബിങ്ങും മെഡിക്കൽ കോഡിങ്ങും





മെഡിക്കൽ സ്ക്രൈബിങ്:

രോഗിയെയും ചികിത്സയെയും സംബന്ധിച്ച പ്രസക്ത വിവരങ്ങൾ അപ്പപ്പോൾ ശേഖരിച്ച് സാങ്കേതികകൃത്യതയോടെ രേഖപ്പെടുത്തി, ആവശ്യാനുസരണം ഫിസിഷ്യനു ലഭ്യമാക്കുന്ന ഡോക്ടറുടെ അസിസ്റ്റന്റ് ആണ് മെഡിക്കൽ സ്ക്രൈബ്. 

മെഡിക്കൽ മേഖലയിൽ  ഇഎച്ച്ആർ (ഇലക്ട്രോണിക് ഹെൽത്ത് റിക്കോർഡ്) രീതി വ്യാപകമായിക്കൊണ്ടിരിക്കുന്നു. 

രേഖകൾ തയാറാക്കി സൂക്ഷിക്കാൻ ചെലവിടേണ്ട നേരം ലാഭിക്കാനും അതുവഴി ചികിത്സയ്ക്കു കൂടുതൽ നേരം വകയിരുത്താനും ഫിസിഷ്യന് ഇതുവഴി കഴിയും. 

സാധാരണ ഗതിയിൽ പ്ലസ് ടു കഴിഞ്ഞ് 9 മാസത്തോളം പരിശീലനം മതി.

മെഡിക്കൽ കോഡിങ്


രോഗനിർണയവും ചികിത്സയും സംബന്ധിച്ച വിവരങ്ങൾ ശാസ്ത്രീയ കോഡുകളായി പരിവർത്തനം ചെയ്യുന്നു. 

ഫിസിഷ്യന്റെ പരിശോധനാ റിപ്പോർട്ട്, ലാബ് ടെസ്റ്റുകളുടെ ഫലം മുതലായവ സ്റ്റാൻഡേഡ് രീതിയിലാക്കുന്നതു വഴി ബില്ലിങ്ങിനും ഇൻഷുറൻസിനും ദേശീയതലത്തിലടക്കമുള്ള പഠനങ്ങൾക്കും ഉപകരിക്കുന്നു. 

സങ്കീർണ രോഗങ്ങളാകുമ്പോൾ വിലയിരുത്തലിനു കോഡിങ് സഹായകമാകും. 

 ജൈവശാസ്ത്രമോ ആരോഗ്യരംഗമോ ആയി ബന്ധപ്പെട്ട ബാച്‍ലർ ബിരുദധാരികൾക്കു 3 മാസത്തോളം പരിശീലിച്ചു യോഗ്യത നേടാം. 

ചില സ്ഥാപനങ്ങൾ ഏതു ബിരുദധാരികളെയും പ്രവേശിപ്പിക്കുന്നു. 

മേൽപ്പറഞ്ഞ രണ്ടു സമ്പ്രദായങ്ങളും അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ പ്രചാരത്തിലുണ്ട്. 

ഇന്ത്യയിലും ഈ യോഗ്യതകൾ നേടിയവർക്ക് അവസരങ്ങൾ ലഭിക്കും. 

ഈ മേഖലയിലെ കോഴ്സുകൾ കേരളത്തിലെ ചെറിയ സ്വകാര്യ സ്ഥാപനങ്ങളും നടത്തിവരുന്നു. 
ഇന്റർനെറ്റിലൂടെ ഇവയെപ്പറ്റി വിവരങ്ങൾ കണ്ടെത്താം. 

സ്ഥാപനത്തിലെത്തി പൂർവവിദ്യാർത്ഥികൾക്കു ലഭിച്ച ജോലിവിവരങ്ങളടക്കം മനസ്സിലാക്കിയിട്ടു വേണം ചേരുന്നത്.

നാലു വർഷം ദൈർഘ്യമുള്ള വിപുലമായ ‘ഫിസിഷ്യൻ അസിസ്റ്റന്റ്’ ബിഎസ്‌സി പ്രോഗ്രാമും നിവവിലുണ്ട്. 

ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികമായി പ്ലസ് ടു ജയിച്ചവർക്കാണു പ്രവേശനം. 

എംഎസ്‌സി അലൈഡ് ഹെൽത്ത് സയൻസസ് (ഫിസിഷ്യൻ അസിസ്റ്റ്ന്റ്) എന്ന പേരിലുമുണ്ട് പ്രോഗ്രാം
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...