Trending

അവസരങ്ങളുടെ അക്ഷയപാത്രവുമായി അഡ്വെർടൈസിങ്ങ്



02-02-2021

ആകർഷകമായ പരസ്യങ്ങളാണു  ആധുനിക വിപണിയുടെ കരുത്ത്. 

ബ്രാൻഡഡ് അല്ലാത്ത ഒരു ഉൽപ്പന്നത്തെക്കുറിച്ച് നാം ചിന്തിക്കുന്നു പോലുമില്ലായെന്നതിൽ നിന്നു തന്നെ നമ്മുടെ സാമൂഹിക ജീവിതത്തെ പരസ്യങ്ങൾ എത്ര മാത്രം സ്വാധീനിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാം.

മാധ്യമങ്ങളുടെ എണ്ണത്തിലുള്ള അഭൂത പൂർണ്ണമായ വളർച്ചയും നവ മാധ്യമങ്ങളുടെ സാന്നിധ്യവും ഈ മേഖലയിലെ തൊഴിലവസരങ്ങളുടെ എണ്ണം കുത്തനെ ഉയർത്തിയിരിക്കുന്നു. 

ഗുണ നിലവാരമുള്ള പരസ്യങ്ങൾ സൃഷ്ടിക്കുന്നവർക്കെന്നും ഈ മേഖലയിൽ ഡിമാൻഡുണ്ട്.

ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ പ്രധാനമായും എക്സിക്കുട്ടീവ്, ക്രിയേറ്റീവ്എന്നിങ്ങനെ രണ്ടായി തിരിക്കാം. 

ഉപഭോക്താക്കളെ തേടുകയാണു എക്സിക്യുട്ടീവ് വിഭാഗത്തിൻറ്റെ ചുമതല. ഇവർ കൊണ്ട് വരുന്ന ഉപഭോക്താക്കളുടെ മനസ്സിൽ സെക്കൻഡുകൾക്കുള്ളിൽ കയറിപ്പറ്റാൻ കഴിവുള്ള പരസ്യങ്ങൾ ഒരുക്കുകയാണു പരസ്യ ക്രിയേറ്റീവ് വിഭാഗത്തിൽ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളി. പരസ്യ ദാതാക്കളെ തേടി നടക്കുന്ന എക്സിക്യുട്ടീവുകൾ, ദാതാക്കളെ ലഭിച്ചാൽ ആകർഷകമായ പരസ്യങ്ങൾക്ക് ത്രെഡ് തേടി നടക്കുന്ന ക്രിയേറ്റീവ് ഹെഡുകൾ, ക്രിയേറ്റീവ് വിഭാഗത്തിൻറ്റെ ആശയങ്ങൾക്ക് ജീവൻ പകരുന്ന കോപ്പി റൈറ്റർമാരും ഗ്രാഫിക് ഡിസൈനർമാരും … ഇങ്ങനെ സർഗ്ഗാത്മകമായ ഒരു ടീമിൻറ്റെ കൂട്ടായ്മയുടെ ഫലമാണു നമുക്ക് മുന്നിൽ മിന്നി മറയുന്ന ഓരോ പരസ്യവും.

വിദ്യാഭ്യാസ യോഗ്യതക്കൊപ്പം കഴിവും ഭാവനയും ആവശ്യത്തിനു ഉള്ളവർക്ക് മാത്രമേ ഈ രംഗത്ത് പിടിച്ച് നിൽക്കുവാൻ കഴിയുകയുള്ളു.

 കൂട്ടായ്മയിൽ ജോലി ചെയ്യുവാനുള്ള കഴിവ് പ്രധാനമാണു. നല്ല ആശയ വിനിമയ ശേഷി സമ്മർദ്ദങ്ങളെ അതി ജീവിക്കുവാനുള്ള കഴിവ്, മാനേജ്മെൻറ്റ് ശേഷി, വാക് ചാതുരി, ആത്മ വിശ്വാസം, മത്സര ക്ഷമത എന്നിവയെല്ലാം ഏറെ ആവശ്യമാണു.

തൊഴിൽ വിഭാഗങ്ങളും കോഴ്സുകളും

അഡ്വർടൈസിങ്ങ് മാനേജർ, സെയിൽസ് മാനേജർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ, ആർട് ഡയറക്ടർ, കോപ്പി റൈറ്റർ, ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിങ്ങ് കമ്യൂണിക്കേഷൻസ് മാനേജർ തുടങ്ങിയവയാണു പരസ്യ ഏജൻസികളിലെ പ്രധാന തൊഴിൽ വിഭാഗങ്ങൾ. 

+2 കഴിഞ്ഞവർക്കായുള്ള ഡിഗ്രി, ബിരുദ ദാരികൾക്കായുള്ള പി ജി ഡിപ്ലോമ കോഴ്സുകൾ എന്നിവയാണു നിലവിലുള്ളതു. അഭിരുചി പരീക്ഷയും അഭിമുഖവും ഒട്ടു മിക്ക സ്ഥാപനങ്ങളിലുമുണ്ടാകും.

പ്രശസ്ത സ്ഥാപനങ്ങൾ

1. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, ന്യൂ ഡൽഹി

പി ജി ഡിപ്ലോമാ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് പബ്ലിക് റിലേഷൻസ്.
കൂടുതൽ വിവരങ്ങൾക്ക്.

http://www.iimc.nic.in/

2. മുദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ അഹമ്മദാബാദ്

ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെൻറ്റ് കമ്യൂണിക്കേഷൻസ്, പി ജി ഡിപ്ലോമ ഇൻ മാനേജ്മെൻറ്റ് കമ്യൂണിക്കേഷൻസ്, പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ക്രാഫ്റ്റിങ്ങ് ക്രിയേറ്റീവ് കമ്യൂണിക്കേഷൻ, പി ജി സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അഡ്വർടൈസിങ്ങ് മാനേജ്മെൻറ്റ് ആൻഡ് പബ്ലിക് റിലേഷൻസ്. ഇതിൽ അവസാനത്തേത് ഓൺ ലൈനായി ചെയ്യുവാൻ കഴിയും.
കൂടുതൽ വിവരങ്ങൾക്ക്.

http://www.mica.ac.in/mode/home

3. സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ മുംബൈ

അഡ്വർടൈസിങ്ങ് ആൻഡ് മാർക്കറ്റിങ്ങ് കമ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് തുടങ്ങിയ 9 മാസത്തെ ഡിപ്ലോമ കോഴ്സുകളാണുള്ളത്. ജൂലൈയിൽ തുടങ്ങുന്ന കോഴ്സുകൾ പിറ്റേ വർഷം ഏപ്രിലാണു അവസാനിക്കുക
വിശദ വിവരങ്ങൾക്ക്.

http://www.xaviercomm.org/

4. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ പൂനൈ

അഡ്വർടൈസിങ്ങ്, പബ്ലിക് റിലേഷൻസ്, മീഡിയ മാനേജ്മെൻറ്റ് എന്നിവയിൽ എം ബി എ കോഴ്സുകളാണു ഇവിടെ നടത്തപ്പെടുന്നത്.
വിശദ വിവരങ്ങൾക്ക്:

http://simc.edu/

5. ഡബ്ലു എൽ സി ഐ കോളേജ് ബാംഗ്ലൂർ
ബി എ അഡ്വർടൈസിങ്ങ് & ഗ്രാഫിക് ഡിസൈൻ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നിവയാണു കോഴ്സുകൾ
വിലാസം.

http://www.wlci.in/

6. ടീം ഐ സ്കൂൾ ഓഫ് ന്യൂ ബാംഗ്ലൂർ

എം ബി എ അഡ്വർടൈസിങ്ങ് ആൻഡ് മീഡിയ, ബി ബി എ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് മീഡിയ, മാസ്റ്റേഴ്സ് ഡിപ്ലോമ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് മീഡിയ പ്രൊഫഷണൽ, ഡിപ്ലോമ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് മീഡിയ എക്സിക്കുട്ടീവ്, പബ്ലിക് റിലേഷൻസ് കോഴ്സുകൾ എന്നിവയാണുള്ളത്.

http://teami.org/

7. ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്റ് സ്റ്റഡീസ് ചെന്നൈ

ഡിപ്ലോമ ഇൻ മാസ് കമ്യൂണിക്കേഷൻ, ഡിപ്ലോമ ഇൻ അഡ്വർടൈസിങ്ങ് ആൻഡ് പബ്ലിക് റിലേഷൻസ്.

http://www.aiimas.com/

8. കേരള പ്രസ് അക്കാദമി തൃക്കാക്കര

പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ ഏക വർഷ പി ജി ഡിപ്ലോമ കോഴ്സാണുള്ളത്. എൻട്രൻസുണ്ട്.

http://www.pressacademy.org/

9. എസ് സി എംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്കൊം സ്റ്റഡീസ്, കൊച്ചി

പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ ഏക വർഷ പി ജി ഡിപ്ലോമ കോഴ്സാണുള്ളത്.

http://scmsgroup.org/scms_school_of_masscom_studies
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...