Trending

നിയമ പഠനത്തിന് CLAT; അപേക്ഷ ഈ മാസം 31 വരെ

കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യുവാൽസ്) ഉൾപ്പെടെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തരതല നിയമ പോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് (ക്ലാറ്റ്)  അപേക്ഷ ക്ഷണിച്ചു.

ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ഭോപാൽ, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്നൗ, പട്യാല, പട്ന, കട്ടക്ക്, റാഞ്ചി, ഗുവാഹാട്ടി, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ജബൽപുർ, ഷിംല, സോണിപട്ട് എന്നിവിടങ്ങളിലാണ് മറ്റ് ദേശീയ നിയമ സർവകലാശാലകൾ.

കോഴ്സുകൾ 
അഞ്ചു വർഷത്തെ ബിരുദതല കോഴ്സുകളിൽ  അഞ്ച് വ്യത്യസ്ത ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാം ഉണ്ട്. കോഴ്സുകളും സ്ഥാപനങ്ങളും 
  • ബി.എ. എൽഎൽ.ബി. പ്രോഗ്രാം (എല്ലാ കാമ്പസുകളിലും)
  • ബി.എസ്സി.എൽഎൽ.ബി. (ഗാന്ധിനഗർ, കൊൽക്കത്ത),
  • ബി.കോം.എൽഎൽ.ബി (ഗാന്ധിനഗർ, തിരുച്ചിറപ്പള്ളി),
  • ബി.ബി.എ.എൽഎൽ.ബി (ഗാന്ധിനഗർ, ജോധ്പുർ, പട്ന, കട്ടക്, ഷിംല),
  • ബി.എസ്.ഡബ്ല്യു.എൽഎൽ.ബി. (ഗാന്ധിനഗർ) 
ബിരുദാനന്തര ബിരുദതലത്തിൽ ഒരുവർഷത്തെ എൽഎൽ.എം. പ്രോഗ്രാം, ഔറംഗാബാദ്, സോണിപട്ട് ഒഴികെയുള്ള 20 സർവകലാശാലകളിലുമുണ്ട്.
 
കൊച്ചി ന്യുവാൽസിൽ ഇന്റർനാഷണൽ ട്രേഡ് ലോ, കോൺസ്റ്റിറ്റിയൂഷണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ലോ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ.
  • സ്പെഷ്യലൈസേഷൻ വിവരം അതതു സ്ഥാപന വെബ്സൈറ്റിൽ ലഭ്യമാണ് . 
വിദ്യാഭ്യാസ യോഗ്യത 
  • യു.ജി. പ്രോഗ്രാമുകളിലേക്ക് ഏതെങ്കിലും സ്ട്രീമിൽ 45 ശതമാനം മാർക്കോടെയുള്ള (പട്ടികവിഭാഗക്കാർക്ക് 40 ശതമാനം) പ്ലസ്ടു/തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
  • എൽഎൽ.എം.പ്രവേശനത്തിന് 50 ശതമാനം (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) മാർക്കോടെ എൽഎൽ.ബി./തുല്യ ബിരുദം വേണം. 
  • രണ്ടു പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. 
  • ഉയർന്ന പ്രായപരിധി ഇല്ല.

പ്രവേശന പരീക്ഷ 
നിയമ സർവകലാശാലകളുടെ കൂട്ടായ്മയായ ക്ലാറ്റ് കൺസോർഷ്യം നടത്തുന്ന യു.ജി./പി.ജി. ക്ലാറ്റ് ജൂൺ 13ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ നടത്തും. 
  • യു.ജി. ക്ലാറ്റിന് ഇംഗ്ലീഷ്, കറന്റ് അഫയേഴ്സ് (ജനറൽ നോളജ് ഉൾപ്പെടെ), ലീഗൽ റീസണിങ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് എന്നിവയിൽനിന്നുമായി 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.
  • പി.ജി. ക്ലാറ്റിന് മൾട്ടിപ്പിൾ ചോയ്സ്, സബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. 


അപേക്ഷ  നൽകാനുള്ള അവസാന തിയ്യതി  മാർച്ച് 31 



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...