Trending

റാഞ്ചി IIMൽ ഇൻറഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം; പ്ലസ്ടു/ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം



 

റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (IIM) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു .

തെരഞ്ഞെടുപ്പ് 

  • കോളേജ് ബോർഡ് നടത്തുന്ന സ്കൊളാസ്റ്റിക് അസസ്‌മെൻറ് ടെസ്റ്റ് (എസ്.എ.ടി.) വഴിയാണ് തിരഞ്ഞെടുപ്പ്. 
  • ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയും ഉണ്ടാകും. 
  • ഈ മൂന്നു ഘടകങ്ങളിലെ സ്കോറും 10, 12 ക്ലാസുകളിലെ അക്കാദമിക് മികവും പരിഗണിച്ചാണ് 120 പേരെ തിരഞ്ഞെടുക്കുക.


കോഴ്സ് 

  • ഫുൾ-ടൈം റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന ഈ ഇൻറഗ്രേറ്റഡ് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ-മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.-എം.ബി.എ.) പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എം.ബി.എ. ബിരുദം ലഭിക്കും. 
  • ആദ്യ മൂന്നുവർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.ബി.എ. ബിരുദവുമായി പുറത്തുവരാം.


യോഗ്യത 

  • അപേക്ഷാർഥി അംഗീകൃത 10, 12 തല/തുല്യപരീക്ഷകൾ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. 
  • എൻജിനിയറിങ്/ബിസിനസ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. 

പ്രായപരിധി 
  • പ്രായപരിധി ഇല്ല. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം

എങ്ങിനെ അപേക്ഷിക്കാം 

  • സാറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർചെയ്യാൻ https://collegereadiness.collegeboard.org/sat സന്ദർശിക്കുക. 
  • അതിന്റെ വിശദാംശങ്ങൾ https://www.iimranchi.ac.in/p/ipm -ലും ലഭ്യമാണ്. 
  • 2021 മാർച്ച് 13-ന് നടത്തുന്ന സാറ്റ് പരീക്ഷയ്ക്ക് ഫെബ്രുവരി 12 വരെ രജിസ്റ്റർചെയ്യാം. 
  • മേയ് എട്ടിന് നടത്തുന്ന പരീക്ഷയ്ക്ക് ഏപ്രിൽ എട്ടുവരെയും അപേക്ഷിക്കാം 

  • ഐ.പി.എമ്മിന് അപേക്ഷാസമർപ്പണം തുടങ്ങുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. 
  • എന്നാൽ, ഐ.പി.എം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്. 
  • ഐ.പി.എം. അപേക്ഷ നൽകുംമുമ്പ് സാറ്റിന് രജിസ്റ്റർചെയ്ത് അത് അഭിമുഖീകരിച്ചിരിക്കണം. 

Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...