Trending

കോമൺവെൽത്ത് ഡിസ്റ്റൻസ് ലേണിങ് സ്കോളർഷിപ്പ്ന് അപേക്ഷിക്കാം


ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര കോമൺവെൽത്ത് രാജ്യങ്ങളിലെ വിദ്യാർഥികളെ ഉദ്ദേശിച്ചുള്ള കോമൺവെൽത്ത് ഡിസ്റ്റൻസ് ലേണിങ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 

സാമ്പത്തിക പരിമിതികൾ കാരണമോ മറ്റു കാരണങ്ങളാലോ യു.കെ.യിൽ പഠിക്കാൻ കഴിയാതെപോകുന്ന, പഠനം സ്വന്തം രാജ്യത്തുതന്നെ നടത്തേണ്ടിവരുന്ന, എന്നാൽ അവിടെ പഠനസൗകര്യം ഇല്ലാത്ത മേഖലകൾ ലക്ഷ്യമിടുന്നവർക്കു വേണ്ടിയുള്ള ഈ പദ്ധതിയുടെ ഫണ്ടിങ് നടത്തുന്നത് ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ്‌ ഓഫീസ് ആണ്.


ഏതൊക്കെ വിഷയങ്ങൾ ക്ക് സ്കോളർഷിപ്പ് ലഭിക്കും

ആറു പ്രമേയങ്ങളിലുള്ള കോഴ്സുകൾക്ക്, സ്കോളർഷിപ്പുകൾ അനുവദിക്കും. സയൻസ് ആൻഡ് ടെക്നോളജി, ഹെൽത്ത് സിസ്റ്റംസ് ആൻഡ് കപ്പാസിറ്റി, ഗ്ലോബൽ പ്രോസ്പരിറ്റി, ഗ്ലോബൽ പീസ് സെക്യൂരിറ്റി ആൻഡ് ഗവർണൻസ്, റെസിലിയൻസ് ആൻഡ് റെസ്പോൺസ് ടു ക്രൈസിസ്, അക്സസ് ഇൻക്ലൂഷൻ ആൻഡ് ഓപ്പർച്യൂണിറ്റി.


പ്രവേശനം എങ്ങിനെ?


അപേക്ഷാർഥി രാജ്യത്തെ പൗരനും സ്ഥിരതാമസക്കാരനുമായിരിക്കണം. 

ആദ്യബിരുദം, ഉയർന്ന സെക്കൻഡ് ക്ലാസിലെങ്കിലും (2:1/60 ശതമാനം-70 ശതമാനം) വേണം. 

സ്കോളർഷിപ്പില്ലാതെ പഠനം നടത്താൻ കഴിയാത്ത സാഹചര്യമായിരിക്കണം.


ഓരോ യൂണിവേഴ്സിറ്റിയും അവരുടേതായ തിരഞ്ഞെടുപ്പുരീതി അവലംബിക്കും. 

ആദ്യം കോഴ്‌സിലേക്കുള്ള അപേക്ഷ, സർവകലാശാലയിലേക്ക് സൂചിപ്പിച്ച ലിങ്ക് വഴി ഏപ്രിൽ 26 ബ്രിട്ടീഷ് സമ്മർ ടൈം 17.00 മണിക്കകം നൽകണം.

ഒന്നിൽ കൂടുതൽ സർവകലാശാലകളിലേക്കും കോഴ്സുകളിലേക്കും അപേക്ഷിക്കാം. 

അഡ്മിഷൻ ഓഫർ ലഭിക്കുന്ന മുറയ്ക്ക് കോമൺവെൽത്ത് സ്കോളർഷിപ്പ് കമ്മിഷന് ഇതേ വെബ്സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് വഴി മേയ് 10-ന് 17.00 (ബി.എസ്.ടി.) -നകം സ്കോളർഷിപ്പ് അപേക്ഷ നൽകണം.


സർവകലാശാലകൾ ജൂൺ നാലിനകം തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക കോമൺവെൽത്ത് സ്കോളർഷിപ്പ് കമ്മിഷന് കൈമാറും. 

ജൂലായ് മാസത്തോടെ അന്തിമ തീരുമാനം അപേക്ഷകരെ അറിയിക്കും. ട്യൂഷൻ ഫീസ്, സ്റ്റഡി ഗ്രാന്റ്‌ എന്നിവ ഉൾപ്പെടുന്നതാകും സ്കോളർഷിപ്പ്.


സർവകലാശാലകളും കോഴ്‌സുകളും

  • യൂണിവേഴ്സിറ്റി ഓഫ് സതാംപ്ടൺ (എം.എസ്‌സി. നിയോനാറ്റോളജി)

  • യൂണിവേഴ്സിറ്റി ഓഫ് എഡിൻബറോ (എം.എസ്‌സി.- ബയോഡൈവേഴ്സിറ്റി, കൺസർവേഷൻ മെഡിസിൻ, ഇൻറർനാഷണൽ ആനിമൽ ഹെൽത്ത്, ക്ലിനിക്കൽ എജ്യുക്കേഷൻ, മാസ്റ്റർ ഓഫ് ഫാമിലി മെഡിസിൻ)

  • യൂണിവേഴ്സിറ്റി ഓഫ് മാഞ്ചെസ്റ്റർ (മാനേജ്മെന്റ്‌ ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ്, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്)

  • യൂണിവേഴ്സിറ്റി ഓഫ് ബർമിങാം (എം.എസ്‌സി. ഇന്റർനാഷണൽ ഡെവലപ്‌മെന്റ്‌)

  • യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡ് (മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷണൽ ഹ്യൂമൺ റൈറ്റ്സ് ലോ). 
പൂർണ പട്ടിക https://cscuk.fcdo.gov.uk/about-us/scholarships/  ലിങ്കുകൾ വഴി, കോമൺവെൽത്ത് ഡിസ്റ്റൻസ് ലേണിങ് സ്കോളർഷിപ്പ് പേജിലെ ബന്ധപ്പെട്ട ലിങ്കിൽ കിട്ടും.

Important Links

Apply Online

Click  Here 


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...