Trending

UK യിൽ സ്കോളർഷിപ്പോടെ പഠിക്കാം.. നോട്ടിങ്ങാം സര്‍വകലാശാലയില്‍ മാസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ്; അപേക്ഷ മേയ് 21 വരെ


യു.കെ.യിലെ നോട്ടിങ്ങാം സർവകലാശാല അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മാസ്റ്റേഴ്സ് പഠനത്തിനു നൽകുന്ന ഡെവലപ്പിങ് സൊല്യൂഷൻസ് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രോഗ്രാം ട്യൂഷൻ ഫീസിന്റെ 50 മുതൽ 100 ശതമാനം വരെയാണ് സ്കോളർഷിപ്പ്.


അപേക്ഷാർഥിക്ക് നോട്ടിങ്ങാം സർവകലാശാലയിൽ 2021 സെപ്റ്റംബർ/ഒക്ടോബറിൽ തുടങ്ങുന്ന ഏതെങ്കിലും വിഷയത്തിലെ ഒരു ഫുൾ-ടൈം മാസ്റ്റേഴ്സ് പ്രോഗ്രാം (മാസ്റ്റേഴ്സ് ബൈ റിസർച്ച് (എം.റിസ്) ഉൾപ്പെടെ) പ്രവേശന ഓഫർ ഉണ്ടായിരിക്കണം. സയൻസ്, എൻജിനിയറിങ്, മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ്, സോഷ്യൽ സയൻസസ് ഫാക്കൽട്ടികളിലൊന്നിൽ ആയിരിക്കണം പ്രവേശന ഓഫർ. സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വേളയിൽ ഓഫർ ഉണ്ടായിരിക്കണം.

ലഭ്യമായ പ്രോഗ്രാമുകൾ, പ്രവേശനത്തിന് അപേക്ഷ നൽകേണ്ട രീതി തുടങ്ങിയ വിവരങ്ങൾ https://www.nottingham.ac.uk/ ൽ 'ഫൈൻഡ് ഫണ്ടിങ്' >'ഫണ്ടിങ് സെർച്ച്' ലിങ്കുകൾ വഴി പോകുമ്പോൾ ലഭിക്കുന്ന സ്കോളർഷിപ്പ് പേജിൽ നൽകിയിട്ടുള്ള ലിങ്കിൽ ലഭിക്കും. ഇതിനകം എം.റിസ് പ്രവേശന ഓഫർ ലഭിച്ചവർക്ക് scholarship-assistant@nottingham.ac.in - ലേക്ക് മെയിൽ അയച്ച് അപേക്ഷിക്കാനുള്ള നിർദേശങ്ങൾ തേടാം. മറ്റുളളവർക്ക് അഡ്മിഷൻ ഓഫർ ലഭിക്കുന്ന മുറയ്ക്ക് https://www.nottingham.ac.uk/(ഫൈൻഡ് ഫണ്ടിങ് >ഫണ്ടിങ് സെർച്ച്) ൽ 'മൈനോട്ടിങ്ങാം' ലിങ്ക് വഴി അപേക്ഷ നൽകാം.

അപേക്ഷയുടെ ഭാഗമായി വിദ്യാർഥിയുടെ നേട്ടങ്ങൾ, പഠനപദ്ധതി, നോട്ടിങ്ങാം സർവകലാശാല, പഠനത്തിനു തിരഞ്ഞെടുത്തതിന്റെ കാരണങ്ങൾ എന്നിവ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിവരും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 21(യു.കെ. സമയം).
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...