Trending

സംസ്​ഥാനത്ത്​ വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റി


സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. 

കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, എം.ജി. സർവകലാശാല, ആരോഗ്യ സർവകലാശാല, മലയാള സർവകലാശാല, ​സംസ്​കൃത സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചത്​.




സര്‍വ്വകലാശാലകളുടെ അറിയിപ്പ്

🔳  ആരോഗ്യ സര്‍വ്വകലാശാല നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 

🔳  19 മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു.  പുതിക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

🔳  കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല നാളെ  (19-04-21) മുതല്‍ നടത്താനിരുന്ന  എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകള്‍ മേയ് 10മുതല്‍ പുനക്രമീകരിക്കും.

🔳  മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു


🔳  സംസ്‌കൃത സര്‍വകലാശാല നാളെ മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സര്‍വലകശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ സ് രവികുമാര്‍ അറിയിച്ചു.




🔳  മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും.


🔳 ചാൻസലർ കൂടിയായ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നിർദേശത്തെ തുടർന്നാണ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിയത്. 


🔳 കോവിഡ്​ കാലത്ത്​ പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാർഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. 


🔳 പല പരീക്ഷ സെന്‍ററുകളും കണ്ടെയ്​ന്‍മെന്‍റ്​ സോണുകളിലായതിന്‍റെ ആശങ്കയാണ്​ രക്ഷിതാക്കളും വിദ്യാർഥികളും പങ്കുവെച്ചത്​.



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...