Trending

പൈലറ്റ് ആവാം ; കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


വ്യോമയാനമന്ത്രാലയത്തിന് കീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമിയിൽ കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിലേക്ക് ജൂലായ് 17  വരെ ഓൺലൈനായി അപേക്ഷിക്കാം. 


2022 ജനുവരി മുതൽ  ആരംഭിക്കുന്ന നാലു ബാച്ചുകളിലേക്കാണ് അഡ്മിഷൻ. 24 മാസമാണ് കോഴ്സ് ദൈർഘ്യം.  

പൈലറ്റ് ലൈസൻസിനൊപ്പം താല്പര്യമുണ്ടെങ്കിൽ  3 വർഷം നീണ്ടു നിൽക്കുന്ന B.Sc. (Aviation) ബിരുദവും നേടാനാവസരമുണ്ട്.


കോഴ്സ്/സീറ്റ് 

  • ആകെ സീറ്റുകൾ : 120  
  • സംവരണം: പട്ടികജാതിക്കാർക്ക് 18 സീറ്റും പട്ടികവർഗത്തിന് 10  സീറ്റും പിന്നാക്കവിഭാഗക്കാർക്ക് 32  സീറ്റും സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് 12 സീറ്റും സംവരണമുണ്ട്.


യോഗ്യത: 

  • കണക്ക്, ഫിസിക്സ് എന്നിവയ്ക്ക് 50  ശതമാനത്തിൽ കുറയാത്ത മാർക്കോടെ പ്ലസ്ടു പാസാകണം. 
  • പിന്നാക്ക വിഭാഗക്കാർക്ക് 45 ശതമാനം മതി. 


പ്രായം : 

  • കോഴ്സിനു ചേരുമ്പോൾ 17 വയസ്സ് പൂർത്തിയായിരിക്കണം. 


തെരഞ്ഞെടുപ്പ്: 

  • ഓൺലൈൻ പരീക്ഷ, പൈലറ്റ് അഭിരുചി പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ട്. ഇതിൽ വിജയിക്കുന്നവർ ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷനിൽനിന്ന് ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. 
  • പരിപൂർണ ആരോഗ്യവും ആവശ്യത്തിന് പൊക്കം, വണ്ണം, തൂക്കം എന്നിവയുള്ളവർമാത്രം അപേക്ഷിച്ചാൽ മതി.
  • തിരുവനന്തപുരം അടക്കം 18  പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഓൺലൈൻ പരീക്ഷ ആഗസ്ത് 21ന്  നടക്കും. 


സിലബസ്: 

പ്ലസ്ടു നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ് ആനുകാലിക വിഷയങ്ങൾ എന്നിവയാണ്പ്ര വേശനപരീക്ഷയ്ക്ക് വരിക. നെഗറ്റീവ് മാർക്ക് ഇല്ല. 


ഫീസ്:

  • വളരെയധികം ചെലവുവരുന്ന കോഴ്സ് കൂടിയാണിത് ട്രെയിനിങ് ഫീസുതന്നെ 45  ലക്ഷം രൂപ വരും. 
  • യൂണിഫോം, പഠനോപകരണങ്ങൾ, താമസം ഭക്ഷണം തുടങ്ങിയ മറ്റുചെലവുകൾ വേറെ. 
  • അപേക്ഷാഫീസ് 12,000  രൂപ. 

 

വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും www.igrua.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Apply Online 




Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...