Trending

കടൽ ജോലികളിൽ തിളങ്ങാൻ പ്രീ സീ ട്രൈനിങ്ങ്, GP റേറ്റിങ്, മാരിടൈം കാറ്ററിങ് കോഴ്സുകൾ



⚓ സമുദ്രാഭിമുഖ്യമുള്ള തൊഴിലുകളിലേര്‍പ്പെടുവാന്‍ അനുയോജ്യമായ  കോഴ്സാണ് പ്രി സീ ട്രെയിനിങ്ങ് 

ശാസ്ത്ര വിഷയങ്ങള്‍ പഠിച്ച് പത്താം ക്ലാസ് വിജയിച്ചവര്‍ മുതല്‍ മെക്കാനിക്കല്‍ നേവി ആര്‍ക്കിടെക്ചറില്‍ എഞ്ചിനിയറിങ്ങ് ബിരുദമെടുത്തവര്‍ക്ക് വരെ അനുയോജ്യമായ പ്രീ സി ട്രെയിനിങ്ങ് കോഴ്സുകളുണ്ട്. 

40 ശതമാനം മാര്‍ക്കില്‍ കുറയാതെ പത്താം ക്ലാസ് പാസായവര്‍ക്ക് പ്രീ സി ട്രെയിനിങ്ങ് കോഴ്സ് കഴിഞ്ഞ് ജി പി റേറ്റിങ്ങ് കോമ്പിറ്റന്‍സി പരീക്ഷകള്‍ പാസായി DGS അംഗീകാരം കിട്ടിയാൽ കപ്പൽ ജോലിക്കാരനാകാം. 

പത്താം ക്ലാസ്കാര്‍ക്ക് 17.5 വയസ് മുതല്‍ 25 വയസ് വരെയാണ് അപേക്ഷിക്കാവുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍റെയും മറ്റും കോമ്പിറ്റന്‍സി  റേറ്റിങ്ങ് പരീക്ഷകള്‍ പാസായാല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് തൊഴിലിനാധാരം.

 പരിശീലനം നല്‍കുന്ന അംഗീകൃത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ http://www.dgshipping.gov.in/ എന്ന വെബ് സൈറ്റില്‍ നിന്നും അറിയുവാന്‍ കഴിയും




മറൈന്‍ എഞ്ചിനിയറിങ്ങ് പി ജി ഡിപ്ലോമ

മര്‍ച്ചന്‍റ് നേവിയില്‍ എഞ്ചിനിയറാകുവാന്‍ കൂടുതല്‍ അനുയോജ്യമായ രീതിയില്‍ നേരത്തെയുള്ള ഏക വര്‍ഷ പ്രീ സീ ട്രെയിനിങ്ങ് കോഴ്സിനെ ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്സിറ്റി മറൈന്‍ എഞ്ചിനിയറിങ്ങ് പി ജി ഡിപ്ലോമ കോഴ്സാക്കി മാറ്റിയിട്ടുണ്ട്. 

വെല്ലിങ്ങ് ടണ്‍ ദ്വീപിലെ വാഴ്സിറ്റിയുടെ കൊച്ചിന്‍ കാമ്പസില്‍ ഈ കോഴ്സ് നടത്തുന്നുണ്ട്. 

ഷിപ്പ് ബോര്‍ഡ് എഞ്ചിന്‍ കേഡറ്റുകളാകുന്നതിന് മെക്കാനിക്കല്‍/നേവല്‍ ആര്‍ക്കിടെക്ചറില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും ഉപരിപഠനം നടത്താവുന്ന കോഴ്സാണിത്. 


പ്രീ സി ട്രെയിനിങ്ങ് അല്ലെങ്കില്‍ പ്രീ സി മറൈന്‍ എഞ്ചിനിയറിങ്ങ് പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും പഠിക്കാം. 

പത്താം ക്ലാസ്/പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയവരാകണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവിണ്യമുള്ളവരാകണം.


ജി.പി.റേറ്റിങ്

ഷിപ്പിങ് കമ്പനികളിൽ ഡെക്ക്/എൻജിൻ ജീവനക്കാരായി ജോലി ലഭിക്കാനും കടലിലെ മറ്റു ജോലികളുടെ അടിസ്ഥാന യോഗ്യതയായും കണക്കാക്കുന്ന കോഴ്‌സാണ്‌ ജി.പി.റേറ്റിങ്.

യോഗ്യത

  • പത്താം തരം പരീക്ഷയിൽ 40 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.

 പ്രായപരിധി 

  • 18 -25. 
  • എല്ലാ വർഷവും ജനുവരിയിലും ജൂ​ലൈയിലുമാണ് ക്ലാസുകൾ ആരംഭിക്കുക.


കാലാവധി: ആറു മാസം 




സ്ഥാപനങ്ങൾ 

⛵ Sri Chakra Maritime College, Email:  admissions@srichakramaritimecollege.com, Phone:  +91 7397474666

⛵ Indian Maritime University, Chennai Campus, Email: director.chennai@imu.ac.in, Phone : 044 2453 0343, 044 2453 0345

⛵ Maritime Education Training & Research Institute, Kolkata, Email: metrikolkata@hotmail.com, Phone : 033 2465-7161

⛵ Sriram Institute of Marine Studies, New Delhi, Email: coursebooking@simsnd.in, Phone: (+91) 9990565959, 9911486060

⛵ Euro Tech Maritime Academy, Aluva, Ernakulam, Kerala, Email : college@eurotechmaritime.org, Phone : 8943344650, 7025080044.


മാരിടൈം കേറ്ററിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് 

മാരിടൈം കേറ്ററിങ് സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നത് ഷിപ്പിങ് ഏരിയ, ആശുപത്രികൾ, അതിഥി ഭവനങ്ങൾ, റിസോർട്ടുകൾ എന്നിവയിൽ ചീഫ് കുക്ക്, കേറ്ററിങ് ഓഫിസർ, ഹോട്ടൽ മാനേജർ, മെയിൻറനൻസ് മാനേജർ തുടങ്ങിയ മേഖലകളിൽ ശോഭിക്കാൻ സഹായിക്കുന്ന കോഴ്‌സാണ്.

ആതിഥ്യമര്യാദ, നാവിക വാസ്തുവിദ്യ, ആഹാര ഉൽപന്നങ്ങൾ, കേറ്ററിങ് സർവിസ്, സമുദ്രഘടന, കപ്പൽ ജ്യാമിതി, മാരിടൈം സ്​റ്റഡീസ്, ബിവറേജസ് സേവനങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾ പഠിക്കാൻ സഹായിക്കുന്നു. 


യോഗ്യത 

  • 10+2വിന് 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. 

കാലാവധി: ആറു മാസം.  


സ്​ഥാപനങ്ങൾ 

🚤 Maritime Education Training & Research Institute, Kolkata, Email: metrikolkata@hotmail.com, Phone : 033 2465-7161/62/63

🚤 Euro Tech Maritime Academy, Kochi, Email: college@eurotechmaritime.org, Phone: 8943344650, 7025080044.

🚤Sea Scan Maritime Foundation, Goa, Email : scanacad@gmail.com, Phone: +91832 2783248, +91832 2783249

🚤 Marine Medical Clinic, Mumbai: Phone 022 2269 1745

🚤 Cosmopolitan Technology of Maritime College, Chennai . Phone : 044 2524 3150, 2522 7752


സമുദ്രാഭിമുഖ്യമുള്ള ഇത്തരം കോഴ്സുകളില്‍ പ്രവേശനം നല്‍കുന്നതിന് ഭാരത് ഷിപ്പിങ്ങ് ലിമിറ്റഡ് ദേശീയ തലത്തില്‍ ഓള്‍ ഇന്ത്യ മര്‍ച്ചന്‍റ് നേവി എന്‍ട്രന്‍സ് ടെസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

വിശദ വിവരങ്ങള്‍ക്ക് http://aimnet.net.in/നോക്കുക.


കടൽ ജോലിക്കുള്ള കോഴ്സുകളുടെ അംഗീകാരം, സ്ഥാപനങ്ങൾ എന്നിവയെ കുറിച്ച് വിശദമായറിയുന്നതിന് ഡയരക്ടർ ജനറൽ ഓഫ് ഷിപ്പിങ് ൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക

✍🏻മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...