Trending

പരിപാടി കളറാക്കാൻ ഇവൻ്റ് മാനേജ്മെൻ്റ്; അറിയാം കോഴ്സുകൾ സ്ഥാപനങ്ങൾ





നമ്മുടെ സാമൂഹിക ജീവിതം സ്കൂൾ കോളേജ് ആനിവേഴ്സറികൾ, സംഗീത നിശകൾ, ഫാഷൻ ഷോ, കോർപ്പറേറ്റ് മീറ്റിങ്ങുകൾ, പ്രോഡക്ട് ലോഞ്ചിങ്ങ്, താര നിശകൾ, കലാ-സാംസ്കാരിക മീറ്റിങ്ങുകൾ, എക്സിബിഷനുകൾ തുടങ്ങിയ നിരവധിയായ പ്രോഗ്രാമുകളാൽ സമ്പുഷ്ടമാണ്. 

ഇന്നത്തെ കാലത്ത് ഇത്തരം കാര്യങ്ങളെല്ലാം ഏറ്റെടുത്ത് വളരെ ചിട്ടയായും ഭംഗിയായും നടത്തുന്നതു ഈ രംഗത്തെ പ്രൊഫഷണലുകളുടെ ഒരു സംഘമാണ്.  ആയതിനാൽ തന്നെ ഈവൻറ്റ് മാനേജ്മെൻറ്റ് എന്ന ഈ പ്രൊഫഷൻ ആകർഷകമായ ഒരു തൊഴിൽ മേഖലയായി ഇന്നത്തെ കാലത്ത് വളർന്ന് വന്നിട്ടുണ്ട്. 

വിവാഹങ്ങളും ജന്മദിന പാർട്ടികളും, മരണ അടിയന്തിരങ്ങൾ വരെ ഇന്ന് ഈവൻറ്റ് മാനേജ്മെൻറ്റ് കമ്പനികൾ നടത്തുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കയാണ് എന്നു പറയുമ്പോൾ തന്നെ ഈ രംഗത്തെ സാധ്യതകളെ ഊഹിക്കാവുന്നതാണ്. 

അക്കാദമിക് മികവിനേക്കാളുപരി പുതുമയുള്ള കാര്യങ്ങൾ കണ്ടെത്തുവാനും അവ അവതരിപ്പിക്കുവാനുള്ള കഴിവ്, സംഘടനാ പാടവം, ആസൂത്രണ മികവ്, സൗഹാർദ്ദപരമായി ഇടപെടുവാനുള്ള കഴിവ്, ബണ്ഡങ്ങൾ നില നിർത്തുവാനും അവ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള നയം,   മാർക്കറ്റിങ്ങ് പാടവം തുടങ്ങിയവയൊക്കെ ഏറെ പ്രധാനമാണ് ഈ രംഗത്ത് വരുന്നവർക്ക്.

ഈവൻറ്റ് മാനേജ്മെൻറ്റിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമാ, പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്.  സർട്ടിഫിക്കറ്റ് കോഴ്സിനു +2 മതിയെങ്കിൽ ഡിപ്ലോമ, പി ജി ഡിപ്ലോമ കോഴുകൾക്ക് ബിരുദമാണു യോഗ്യത.



സ്ഥാപനങ്ങൾ 

ഇവന്റ് മാനേജ്‌മന്റ് രംഗത്ത് നിരവധി സ്ഥാപനങ്ങൾ വ്യത്യസ്തമായ  കോഴ്സുകൾ നടത്തുന്നുണ്ട്. ചില പ്രധാന സ്ഥാപനങ്ങൾ 


🔳 മുബൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് ഈ രംഗത്തെ പ്രമുഖ സ്ഥാപനമാണ്.  



🔳 ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് കമ്യൂണിക്കേഷൻ 



🔳 ന്യൂ ഡൽഹിയിലെ അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈവൻറ്റ് മാനേജ്മെൻറ്റ് 





ഇന്ത്യയിൽ ലഭ്യമായ കോഴ്‌സുകൾ, ചില സ്ഥാപനങ്ങൾ

  • 🔻Bachelor of Arts (Honours) in Event Management
  • 🔻Master of Business Administration in Event Management
  • 🔻Master of Event Management
  • 🔻Diploma in Event Management
  • 🔻Post Graduate Diploma in Advertising, Media & Event Management
  • 🔻Post Graduate Diploma in Event Management
  • 🔻Post Graduate Diploma in Event Management & Public Relations
  • 🔻Certificate Course in Event Management


🎓B.A (Honours) in Event Management

  • ◽M Institute, New Delhi


🎓M.B.A in Event Management

  • ◽University of Technology and Management


🎓Master of Event Management

  • ◽University of Technology and Management


🎓Diploma in Event Management

  • ◽National Institute of Event Management
  • ◽Atharva School of Business


🎓PG Diploma in Advertising, Media & Event Management

  • ◽National Institute of Event Management


🎓PG Diploma in Event Management & Public Relations

  • ◽Atharva School of Business
  • ◽Amity School of Communication


🎓Certificate Course in Event Management

  • ◽Marathwada Mitra Mandal’s College of Commerce


🎓Post Graduate Diploma in Event Management

  • ◽Amity University Rajasthan
  • ◽Ashutosh Maharaj College of Management and Technology (AMCMT)
  • ◽Asian Business School (ABS)
  • ◽Mother Teresa Women’s University
  • ◽Noida International University (NIU)
  • ◽Pondicherry University
  • ◽S.S. Dempo College of Commerce and Economics  Etc



ജോലി സാധ്യത

ഈവൻറ്റ് മാനേജ്മെൻറ്റ് ചെയ്യുന്ന നിരവധി കമ്പനികൾ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇംപ്രസാരിയോ, ഡി എൻ എ നെറ്റ് വർക്സ്, 360 ഡിഗ്രീസ്, ഇ ഫാക്ടർ, ബാരിയർ ടെക്നോളജി, സിനെയുഗ് എൻ്റർടെയിൻമെൻ്റ്, ഡാഫോഡിൽസ് തുടങ്ങിയവ ഈ രംഗത്തെ പ്രമുഖ കമ്പനികളാണ്.  

കൂടാതെ പഠിച്ചിറങ്ങുന്നവർക്ക് സ്വന്തമായി ബിസിനസ് സ്ഥാപനം തുടങ്ങി നൂറുകണക്കിനാളുകൾക്ക് തൊഴിൽ നൽകാനും കഴിയും.


✍️ മുജീബുല്ല KM (സിജി ഇൻ്റർനാഷനൽ കരിയർ ടീം)



Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...