Trending

എയർ ഹോസ്റ്റസ്: ആകാശ ലോകത്തിലെ തിളങ്ങുന്ന ജോലി


ആധുനിക യാത്ര സംവിധാനങ്ങളിൽ വിമാന യാത്രകൾ സാധാരണമാവുകയും വിമാന സർവീസുകൾ വ്യാപകമാവുകയും ചെയ്യുന്ന  ഈ കാലഘട്ടത്തിൽ വളരെയേറെ സാധ്യതകളുള്ള ഒരു തൊഴിലവസരമാണ്  എയർഹോസ്റ്റസ് .   

ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി & ട്രാവല്‍ സെക്ടറുകള്‍ ഇന്ന് ഇന്ത്യയില്‍ വന്‍ കുതിപ്പിലാണ്. ഇന്ന്  ഏറ്റവും വേഗം ഏവിയേഷന്‍ മാര്‍ക്കറ്റ്‌ വളരുന്ന അഞ്ചു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

ഒരു വിമാനത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ പരിചരിക്കുകയും പൈലറ്റുമായി സഹകരിച്ച് വിമാനയാത്രയ്ക്ക് വേണ്ടുന്ന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുകയാണ് എയർഹോസ്റ്റസിന്റെ പ്രധാന ജോലി. ഉയർന്ന ശമ്പളവും ആകർഷകമായ തൊഴിൽ സാഹചര്യങ്ങളും ആണ് എയർഹോസ്റ്റസുമാരെ കാത്തിരിക്കുന്നത്.


കഴിവുകൾ എന്തെല്ലാം ?


ആകർഷകമായ വ്യക്തിത്വവും, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യവും, ഉയരം, കാഴ്ചശക്തി, ശാരീരിക ഭംഗി തുടങ്ങിയ ഏതാനും കാര്യങ്ങളും  18 മുതൽ 25 വരെ പ്രായവും 162 cm ഉയരവും ആനുപാതിക തൂക്കവുമുള്ള പെൺകുട്ടികൾക്കാണ് എയർഹോസ്റ്റസ് ആകുവാൻ  അവസരം ലഭിക്കുക.  ഒപ്പം വിദ്യാഭ്യാസ യോഗ്യതയും എയർഹോസ്റ്റസ്മാർക്ക് നിർബന്ധമാണ്. 



വിദ്യഭ്യാസ യോഗ്യത 


  • ✅ ഇംഗ്ലീഷ് ഭാഷ ഉൾപ്പെടുന്ന ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു പാസ് ആണ് മിനിമം യോഗ്യത.
  • ✅ ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ വിഷയങ്ങളിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും 

പരിശീലന സ്ഥാപനങ്ങൾ 

എയർഹോസ്റ്റസ് ട്രെയിനിങ്ങിൽ ഡിപ്ലോമ നൽകുന്ന ഏതാനും സ്ഥാപനങ്ങൾ ഇന്ത്യയിലും വിദേശത്തുമുണ്ട്.

ചില സ്ഥാപനങ്ങൾ 
  • ✈️ഫ്രാങ്ക്ഫിൻ ഇന്‍സ്റ്റിറ്റിയൂട്ട്സ്‌ ഓഫ്‌ എയര്‍ ഹോസ്റ്റസ്‌ ട്രെയിനിങ്‌
  • ✈️ക്ലൗഡ്‌ 9 -ഫ്‌ളൈയിങ്‌ കാറ്റ്സ്‌ അവലേണ്‍ ത ഏവിയേഷന്‍ അക്കാദമി
  • ✈️എയര്‍ ഫ്രാന്‍സ്‌ (പാരീസ്‌)
  • ✈️എമിറേറ്റ്സ്‌ (ദുബായ്‌)
  • ✈️എക്സലന്‍സ്‌ ഏവിയേഷന്‍ അക്കാദമി -യുകെ
  • ✈️ക്വാണ്ടാസ് ഖത്തർ 




തെരഞ്ഞെടുപ്പ് 

വിവിധ എയർലൈൻ കമ്പനികൾ അഭിരുചി പരീക്ഷകളിലും ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണാലിറ്റി ടെസ്റ്റ് തുടങ്ങിയവയിലൂടെയാണ് എയർഹോസ്റ്റസുമാരെ തിരഞ്ഞെടുക്കുന്നത്. എയർലൈൻ കമ്പനി തന്നെ അവർക്ക് വേണ്ട പരിശീലനവും നൽകുന്നുണ്ട്.

യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനം നൽകുക എന്നതാണ് എയർ ഹോസ്റ്റസിന്റെ മികവ് എന്നത്കൊണ്ട് തന്നെ  മറ്റുളളവരെ മനസിലാക്കാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കാനും ഉളള മനസു വളര്‍ത്താനാവുന്നവർക്കേ ഈ രംഗത്ത് തിളങ്ങാനാവൂ 


Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...